സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ ആലപ്പുഴ കൊല്ലം ഹൈവേയിൽ കായംകുളം ബസ് സ്റ്റാൻഡിൽ നിന്നും അല്പം ഉള്ളിലേക്ക് മാറി ചെട്ടികുളങ്ങര ശ്രീ എ എൻ പി നായരുടെ മാനേജ്മെന്റിൽ കാട്ടിൽ പള്ളിക്കൂടം എന്ന പേരിൽ ഒരു മിഡിൽ സ്കൂൾ സ്ഥാപിതമായിരുന്നു. അദ്ദേഹം സ്കൂൾ നടത്തിപ്പ് കൈമാറുന്നതിന് ആഗ്രഹിച്ചു. 1951 ലാണ് ശ്രീ.എ.എൻ.പി.നായരുടെ ഉടമസ്ഥതയിലായിരുന്ന കാട്ടിൽ പള്ളിക്കൂടം എന്നറിയപ്പെടുന്ന ഈ വിദ്യാലയം കാലം ചെയ്ത ദൈവദാസൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് തിരുമേനി ഏറ്റെടുത്ത് സെൻ്റ് മേരീസ് ഗേൾസ് സ്കൂൾ എന്ന് പുനർനാമകരണം ചെയ്ത് പ്രവർത്തനം ആരംഭിച്ചത്. പരിമിതികളെ അതിജീവിച്ച് അന്നത്തെ സുപ്പീരിയർ ആയിരുന്ന മദർ മക്സ, സിസ്റ്റേഴ്സ് ആയ ബ്രുക്സ, സെമഹ,   നൈബുസ്,  ഹെലന  എന്നിവരുടെ ത്യാഗപൂർണ്ണമായ സേവനം ഈ സ്കൂളിന്റെ ജൈത്രയാത്രയ്ക്ക് അടിത്തറ പാകി. 1953ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു.

മദ്ധ്യ തിരുവതാംകൂറിലെ ഏറ്റവും പാരമ്പര്യമുള്ള സരസ്വതീ ക്ഷേത്രമാണ് കായംകുളം സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂൾ .തിരുവതാംകൂറിലെ പ്രധാനപ്പെട്ട പല പ്രദേശങ്ങളും വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന ഒരു കാലത്ത് കായംകു ളത്തെ കുട്ടികൾക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കിക്കൊടുത്തു കൊണ്ട് ഈ നാടിനെ വികസനത്തിൻ്റെയും വിജ്ഞാനത്തിനെയും വിഹായസിലേക്ക് കൈപിടിച്ചുയർത്തിയത് ഈ വിദ്യാലയ മുത്തശ്ശിയായിരുന്നു.ഭാരതീയ വനിതകൾക്ക് കാലത്തിൻ്റെ മാറ്റങ്ങളെ ഉൾക്കൊണ്ട് പുരോഗമിക്കുവാനും സമൂഹത്തിൽ തുല്യത കൈവരിക്കുവാനും വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ സാധിക്കൂ എന്ന് മനസ്സിലാക്കിയ അഭിവന്ദ്യ മാർ ഈവാനിയോസ് തിരുമേനിയാണ് ഈ സ്കൂളിൻ്റെ ആവിഷ്കർത്താവ്. വിദ്യാഭ്യാസത്തിൻ്റെ ഉന്നത മേഖലയിലെന്ന പോലെ കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളിലും നൂറുകണക്കിന് പ്രതിഭാശാലികളെ സംഭാവന ചെയ്യുവാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.