സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ/അക്ഷരവൃക്ഷം/കരുതിടാം പ്രപഞ്ചം

Schoolwiki സംരംഭത്തിൽ നിന്ന്
കരുതിടാം പ്രപഞ്ചം

പ്രപഞ്ചമാം അമ്മയെ- ചുറ്റിയൊഴുകും
തോടും പുഴയും നൽകിയീശ്വരൻ,
ഹരിത വനങ്ങളും പാടങ്ങളും ജീവജാലങ്ങളും,
മനുജനു ദാനമായ് നൽകിയീശ്വരൻ.

ജീവിത ഉന്നതിയിലെത്തുവാൻ- മനുജൻ
ദാനമായ് കിട്ടിയ അമ്മയെ മറന്നുപോയി,
ജീവധമനിയാം പ്രപഞ്ചത്തെയും
തോടും പുഴയും മലിനമാക്കി,
ജീവശ്വാസമാം അമ്മയെ മറന്നുപോയി.

അതിക്രമങ്ങളാൽ മനുജൻ
പ്രപഞ്ചമാം അമ്മയെ - താളടിയാക്കുന്പോൾ,
കണ്ണീരിലാഴ്ത്തി - കൊറോണയെന്ന കോവിഡെത്തി,
കോവിഡെന്ന മഹാവിപത്തിനെ നാം,
പലരും പലതും സഹിച്ചു പ്രതിരോധിച്ചു.

ആതുര-നിയമ ജനസേവകരേയും,
ഓർമ്മിച്ച് നന്ദി ചൊല്ലീടേണം
ദിനവും ഈശ്വരനോട് പ്രാർത്ഥിച്ചീടേണം,
കുഞ്ഞുങ്ങളാം നാം കരുതലോടെ ജീവിക്കാം,
പ്രപഞ്ചമാം അമ്മയെ പരിപാലിച്ചിടാം ദിനവും.

ജിൻസി. എസ്.വി.
1 സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത