സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജാഗ്രത 2022

കുറവിലങ്ങാട് ഗ്രാമപഞ്ചായത്തും ചേർപ്പുങ്കൽ കോളേജിലെ MSW വിദ്യാർത്ഥികളും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്.

2022 മാർച്ച് 4 വെള്ളിയാഴ്ച രാവിലെ 11.30 മുതൽ 1.00 പി.എം വരെയാണ് ക്ലാസ് നടന്നത്. ഹെഡ്മാസ്റ്റർ സജി കെ തയ്യിൽ സാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി മത്തായി ഉദ്ഘാടനം നിർവ്വഹിച്ചു. കോട്ടയം നാർക്കോട്ടിക്ക് സെൽ ASI ശ്രീ അനിൽകുമാർ കെ ആർ മൊബൈൽ ദുരുപയോഗം , ലഹരി ഉപയോഗം, ലൈംഗികചൂഷണം എന്നിവയെപ്പറ്റി ക്ലാസ് എടുത്തു. ചേർപ്പുങ്കൽ കോളേജിലെ അജിത്ത്, അനിറ്റ എന്നിവർ മീറ്റിംഗിന് നേതൃത്ം വഹിച്ചു.പഞ്ചായത്ത് മെമ്പർമാരും സ്ക്കൂളിലെ അദ്ധ്യാപകരും കുട്ടികളോടൊപ്പം ക്ലാസിൽ പങ്കെടുത്തു.


സത്യമേവ ജയതേ

നിലവിലെ സാഹചര്യത്തിൽ അധ്യാപകരും കുട്ടികളും മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോഗിച്ചാണ് ക്ലാസുകൾ എടുക്കുന്നതും ക്ലാസുകൾ കൂടുന്നതും. ഈ സാഹചര്യത്തിൽ ഇന്റർനെറ്റിന്റെയും സോഷ്യൽമീഡിയയുടെയും ശരിയായ ഉപയോഗത്തെപ്പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരി തെറ്റുകളെ മനസിലാക്കുന്നതിനെക്കുറിച്ചും ഇന്റർനെറ്റിന്റെ ലോകത്ത് നാം നിർവ്വഹിക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി സ്ക്കൂളിൽ നടത്തിയ ഒരു ബോധവൽക്കരണക്ലാസാണ് സത്യമേവ ജയതേ.

ശതോത്തര രജത ജൂബിലി ആഘോഷം

(ജനുവരി 2018 - ഓഗസ്റ്റ് 2019) കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ മർത്ത് മറിയം ഫൊറോനാ പള്ളിയുടെ കീഴിലുള്ള അഞ്ചു വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും അദ്ധ്യാപകരും വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളും പങ്കെടുത്ത ജൂബിലി വിളംബര റാലിയോടെ ജൂബിലിയാഘോഷങ്ങൾക്ക് തുടക്കമായി.ജൂബിലി വിളംബര റാലി കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ മർത്ത് മറിയം ഫൊറോനാ പള്ളി വികാരി വെരി.റവ.ഡോ. ജോസഫ് തടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. വിളംബര ഘോഷയാത്ര സെന്റ് മേരീസ് ഹയർ സെക്കന്ററി ഗ്രൗണ്ടിൽ സമാപിച്ചപ്പോൾ ബഹു.മോൻസ് ജോസഫ് എം. എൽ. എ. സന്ദേശം നൽകി. 2018 ജനുവരി 26-ാം തിയതി വെള്ളിയാഴ്ച 4.30 ന് ആദരണീയനായ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അദ്ധ്യക്ഷതയിൽ മുത്തിയമ്മ ഹാളിൽ ചേർന്ന യോഗത്തിൽ കുറവിലങ്ങാട് സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ. പി. ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു.കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ മർത്ത് മറിയം ഫൊറോനാ പള്ളിയുടെ കീഴിലുള്ള അഞ്ചു വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷാകർത്താക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് മുത്തിയമ്മഹാളിൽ വച്ച് നടന്ന കൾച്ചറൽ പ്രോഗ്രാമിൽ വിവിധ പരിപാടികൾ നടത്തി. ഓരോ സ്ഥാപനങ്ങളിലെയുംവിദ്യാർത്ഥികൾക്ക് അവതരിപ്പിക്കാൻ മുപ്പതു മിനിട്ടുവീതം നൽകി. ഈ മുപ്പതു മിനിട്ടിനുള്ളിൽ സംഗീതം, സ്‌കിറ്റ്, സംഘഗാനം,മൈം, ഗാനമേള, ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം, സംഘനൃത്തം തുടങ്ങി വിവിധ കലാ പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകി. ചില സ്ഥാപനങ്ങളിൽ നിന്നും ഒന്നിൽ കൂടുതൽ പരിപാടികൾ അവതരിപ്പിച്ചു.

സൗഹൃദ ബാസ്കറ്റ്ബോൾ മത്സരം

കുറവിലങ്ങാട് സെൻറ് മേരീസ് ബോയ്സ് ഹൈസ്കൂൾ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ ബാസ്കറ്റ്ബോൾ മത്സരത്തിൽ ബോയ്സ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി ടീമിനെതിരെ വടവാതൂർ മേജർ സെമിനാരി ടീമിന് (104-71) വിജയം. ബ്രദർ അരുൺ പുറത്തേട്ട് നയിച്ച വടവാതൂർ മേജർ സെമിനാരി ടീമും ബർട്ട് ജേക്കബ് പഞ്ഞാക്കിയിൽ നയിച്ച കുറവിലങ്ങാട് ബോയ്സ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി ടീമുമാണ് ഏറ്റുമുട്ടിയത്.ബോയ്സ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥിയും ദേവമാതാ കോളജ് റിട്ട.കായികാധ്യാപകനുമായ പ്രഫ. പി.ജെ. മാത്യു പനങ്കുഴയ്ക്കൽ മത്സരം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർച്ച്പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.സി. കുര്യൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി മാണി, പഞ്ചായത്തംഗം പി.എൻ. മോഹനൻ, മർത്ത്മറിയം പ്രമോഷൻ കൗൺസിൽ ചെയർമാൻ ഡോ.ജോയി ജേക്കബ് തൊണ്ടാംകുഴി, എഡ്യൂക്കേഷൻ കൗൺസിൽ ചെയർമാൻ ഡോ. ഫിലിപ്പ് ജോൺ, സ്കൂൾ പ്രിൻസിപ്പൽ നോബിൾ തോമസ്, ഹെഡ്മാസ്റ്റർ ജോർജുകുട്ടി ജേക്കബ്, പിടിഎ പ്രസിഡൻറ് ബേബി തൊണ്ടാംകുഴി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റ്റോബിൻ കെ. അലക്സ്, കൾച്ചറൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ. ജിസ് ജോൺ അമ്മനത്തുകുന്നേൽ എന്നിവർ പ്രസംഗിച്ചു

ഡോ. കെ.ആർ.നാരായണന്റെ സ്മരണകൾ ഉണർത്തി സ്മൃതിസന്ദേശയാത്ര

മാതൃവിദ്യാലയത്തിലെ വിദ്യാർത്ഥികൾ വിശ്വപൗരന്റെ സ്മൃതിമണ്ഡപത്തിലേക്ക് പദയാത്രയായി സ്മൃതിസന്ദേശയാത്ര നടത്തി. കുറവിലങ്ങാട് സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് പൂർവ്വവിദ്യാർത്ഥികൂടിയായ മുൻ രാഷ്ട്രപതി ഡോ. കെ.ആർ.നാരായണന്റെ സ്മരണകൾ ഉണർത്തി സ്മൃതിമണ്ഡപത്തിലേക്ക് യാത്ര നടത്തിയത്. ശതോത്തര രജതജൂബിലി ആഘോഷിക്കുന്ന സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടുകൂടിയായിരുന്നു പദയാത്ര. ശതോത്തര രജതജൂബിലി പ്രതീകമായി 125 വിദ്യാർത്ഥികൾ യാത്രയിൽ പങ്കാളികളായി. യാത്ര സ്‌കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ ഫ്ളാഗ് ഓഫ് ചെയ്തു.

എട്ടു ​​പതി​റ്റാ​ണ്ടുകൾക്കു മുമ്പ് കുറിച്ചിത്താനത്തുനിന്നും വി​ദ്യ​തേ​ടി കെ.​ആ​ർ. നാ​രാ​യ​ണ​ൻ കു​റ​വി​ല​ങ്ങാ​ട് സെ​ൻറ് മേ​രീ​സ് ഇംഗ്ളീഷ് സ്കൂ​ളി​ലേ​ക്ക് കാ​ൽ​ന​ട​യാ​യി നടന്നിരുന്ന അ​തേ വഴിത്താരയിലൂടെ മാ​തൃ​വി​ദ്യാ​ല​യ​ത്തി​ൻറെ ഇ​ളം​ത​ല​മു​റ ഇ​ന്ന​ലെ ന​ട​ന്നു. കെ.​ആർ. നാ​രാ​യ​ണ​ൻ എ​സ്എ​സ്എ​ൽ​സി പ​ഠ​നം ന​ട​ത്തി​യ കു​റ​വി​ല​ങ്ങാ​ട് സെ​ൻറ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർത്ഥി​ക​ളാ​ണ് കെ.​ആ​ർ. നാ​രാ​യ​ണ​ൻ സ്കൂ​ളി​ലേ​ക്ക് എ​ത്തി​യ അ​തേ വഴിത്താരയിലൂടെ കാ​ൽ​ന​ട​യാ​യി അ​ദ്ദേ​ഹ​ത്തി​ൻറെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ലേ​ക്ക് ന​ട​ന്ന​ത്. പ്ര​വ​ർ​ത്ത​ന​ത്തി​ൻറെ 125-ാം വ​ർ​ഷ​ത്തി​ലെ​ത്തി​യ മാ​തൃ​വി​ദ്യാ​ല​യ​ത്തി​ൽ നി​ന്ന് 125 വി​ദ്യാ​ർത്ഥി​ക​ളാ​ണ് ത​ങ്ങ​ളു​ടെ അ​ഭി​മാ​ന​മാ​യ പൂ​ർ​വ്വ ​വി​ദ്യാ​ർത്ഥി​യു​ടെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ങ്ക​ലേ​ക്ക് യാ​ത്ര​ന​ട​ത്തി​യ​ത്.

1938 മാ​ർ​ച്ചി​ലാ​ണ് കു​റ​വി​ല​ങ്ങാ​ട് സ്കൂ​ളി​ൽ നി​ന്നും കെ.ആർ.നാ​രാ​യ​ണ​ൻ സ്കൂ​ൾ ഫൈ​ന​ൽ പ​രീ​ക്ഷ എ​ഴു​തി പാ​സാ​യ​ത്. സെ​ൻറ് മേ​രീ​സ് സ്കൂ​ളി​ൻറെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​യി ഉ​പ​രാ​ഷ്ട്ര​പ​തി​യാ​യി​രി​ക്കെ അ​ദ്ദേ​ഹം 1993 സെ​പ്റ്റം​ബ​ർ 4 ന് സ്കൂ​ളി​ലെ​ത്തി. രാ​ഷ്‌ട്രപ​തി​യാ​യി​രി​ക്കേ 1997 സെ​പ്റ്റം​ബ​ർ 19ന് ​അ​ദ്ദേ​ഹം മാ​തൃ​വി​ദ്യാ​ല​യ​മാ​യ സെ​ൻറ് മേ​രീ​സ് സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ചു. പ്ര​സി​ഡ​ൻറ് ഓ​ഫ് ഇ​ന്ത്യ സ്കോ​ള​ർ​ഷി​പ്പും അ​ദ്ദേ​ഹം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ല്ലാ വ​ർ​ഷ​വും ഈ ​സ്കോ​ള​ർ​ഷി​പ്പ് 34 വി​ദ്യാ​ർത്ഥി​ക​ൾ​ക്ക് ന​ൽ​കി​വ​രു​ന്നു.

മോൻസ് ജോസഫ് എം എൽ എ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ നോ​ബി​ൾ തോ​മ​സ്, ഹെ​ഡ്മാ​സ്റ്റ​ർ ജോ​ർ​ജു​കു​ട്ടി ജേ​ക്ക​ബ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻറ് പി.​സി. കു​ര്യ​ൻ, വൈ​സ് പ്ര​സി​ഡ​ൻറ് മേ​ഴ്സി റെ​ജി, പി​ടി​എ പ്ര​സി​ഡ​ൻറ് ബേ​ബി തൊ​ണ്ടാം​കു​ഴി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ് ജി. ​ചെ​ന്നേ​ലി, ഷൈ​ജു പാ​വു​ത്തി​യേ​ൽ, മി​നി​മോ​ൾ ജോ​ർ​ജ്, സ​ജി ജോ​സ​ഫ്, കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക എ​ഡ്യൂ​ക്കേ​ഷ​ന​ൽ പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഡോ.​ഫി​ലി​പ്പ് ജോ​ൺ, ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ടോ​ബി​ൻ കെ. ​അ​ല​ക്സ്, സെ​ക്ര​ട്ട​റി സി​സ്റ്റ​ർ. ലി​സാ മാ​ത്യൂ​സ് തുടങ്ങിയവർ പ്ര​സം​ഗി​ച്ചു. ജോസ് കെ മാണി എം പി പദയാത്ര നടത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു..