സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നമ്മുടെ അമ്മ

എല്ലാ വർഷവും ലോകപരിസ്ഥിതിദിനമായാണ് ജൂൺ അഞ്ച് ആചരിക്കുന്നത്.പ്രകൃതി അമ്മയാണ്.പ്രകൃതിയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിയ്ക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകുന്നു.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കാനായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആയിരത്തിതൊളളായിരത്തി എഴുപത്തിരണ്ട് മുതലാണ് ലോകപരിസ്ഥിതി ദിനം ആചരിക്കുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുളള അവകാശം ഉണ്ട് എന്നതാണ് പരിസ്ഥിതിദിനത്തിന്റെ കാതൽ.പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരെയും വനനശീകരണത്തിനെതിരെയും പ്രവർത്തിക്കുക എന്നതാണ് പാരിസ്ഥികസുസ്ഥിരത ഉറപ്പാക്കുന്നതിനുളള ഒരു മാർഗ്ഗം.ഇന്ന് നാം നമ്മുടെ പ്രകൃതി വിഭവങ്ങളെല്ലാം അതിയായി ചൂഷണം ചെയ്യുന്നു.മനുഷ്യന്റെ ഇപ്രകാരമുളള ചൂഷണംമൂലം പ്രകൃതി സന്തുലനം നഷ്ടമാകുന്നു.അങ്ങനെ ലോകത്തിൽ പ്രളയംപോലുളള മഹാമാരികൾ വന്നു ഭവിക്കുന്നു. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മഹാവിപത്തുകളിലാണ്. കൂടുതലായി മനുഷ്യർ നഗരങ്ങളിൽവന്ന് കൂടിപാർക്കുമ്പോൾ അവിടുത്തെ വായുവും ജലവും മലിനമാകുന്നു.വാഹനങ്ങളിൽനിന്നുളള അമിത പുക പ്ലാസ്റ്റിക് കത്തിക്കുന്നതിൽനിന്നും പുറപ്പെടുവിക്കുന്ന കാർബൺഡൈഓക്സൈഡ് ഫ്രിഡ്ജിൽനിന്നുളള ക്ലോറോഫ്ലൂറോകാർബൺ എന്നീ വാതകങ്ങൾ അന്തരീക്ഷത്തിൽ വ്യാപിക്കുന്നു. അമിതമായ വനനശീകരണം ഭൂമിയിൽ ഓക്സിജന്റെ അളവ് കുറയ്ക്കും.എന്നുമാത്രമല്ല മണ്ണിടിച്ചിലും ഉണ്ടാക്കും.അതിനാൽ കാതലുളള മരങ്ങൾ വെട്ടി റബ്ബർകൃഷി തുടങ്ങിയപ്പോൾ ആ വൃക്ഷത്തിന് മണ്ണിൽ വേരുറച്ച് നില്ക്കാൻ സാധിച്ചില്ല എന്നുമാത്രമല്ല ഈ മരങ്ങൾ കുന്നുകളിലും മലകളിലും നട്ടുപിടിപ്പിച്ചാൽ മഴക്കാലത്ത് മഴയുടെ കാഠിന്യത്തിൽ ഈ മരങ്ങൾ കടപുഴകി വീഴും എന്ന് ചിന്തിച്ചില്ല.പുഴൽ മാന്തിയാൽ ,പുഴകൾ നികത്തിയാൽ അവ വർഷത്തിൽ നിറഞ്ഞുകവിഞ്ഞ് ഒഴുകും. ഇങ്ങനെ മനുഷ്യർ പുഴകളിൽ പ്ലാസ്റ്റിക് എറിയുമ്പോൾ‍,പുഴകൾ നികത്തുമ്പോൾ വനങ്ങൾ നശിപ്പിക്കുമ്പോൾ പ്രകൃതിവിഭവങ്ങൾ അത്യാഗ്രഹത്താൽ ചൂഷണം ചെയ്യുമ്പോൾ നാം നമ്മളെ തന്നെയല്ല നമ്മുടെ വരും തലമുറയേയും പിന്നെ ഈ ചൂഷണങ്ങൾക്ക് ബലിയാടാകേണ്ടിവരുന്നത് മറ്റു ജീവികളും കൂടിയാണ്.അതു.കൊണ്ട് പ്രകൃതിയേയും പ്രകൃതിവിഭവങ്ങളേയും വരും തലമുറയ്ക്കായി കരുതുക

സേതുലക്ഷ്മി പി.എം.
8 A സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം