സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/കോവിഡ്- മുൻകരുതലുകൾ
കോവിഡ്- മുൻകരുതലുകൾ
ഇന്നത്തെ സമൂഹത്തിൽ ജീവിക്കുന്നവർ തീർച്ചയായും പാലിക്കേണ്ട ഒന്നാണ് ശുചിത്വം. കാരണം ഇത് കോവിഡ് കാലമാണ്. ലോകമെമ്പാടുമുള്ല മനുഷ്യർ കോവിഡിന്റെ ഭീതിയിലാണ്. കോവിഡിനെ തോൽപ്പിക്കാൻ നമുക്ക് ചില മുൻകരുതലുകൾ എടുക്കണം. അതിലൊന്നാണ് ശുചിത്വം. ഒരാളുമായി സമ്പക്കം പുലർത്തിയയാൾ മറ്റൊരാളുമായി സമ്പർക്കത്തിലേർപ്പെടും മുമ്പ് കൈകൾ കഴുകി ശുചിത്വം പാലിക്കേണ്ടതാണ്. അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് രോഗാണുക്കളെ നശിപ്പിക്കണം.ഒരു ചെറിയ വൈറസ്സിന് നമ്മുടെ ജീവൻ വരെ ഇല്ലായ്മ ചെയ്യാൻ ആകും എന്ന് തെളിയിച്ച കാലമാണിത്. ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങി , ഇന്ന് ലോകമെമ്പാടും ഭതിയിലാഴ് ത്തിയ ഈ വൈറസിനെ തോൽപ്പിക്കാൻ ശുചിത്വം അത്ത്യാവശ്യമാണ്. കൈകൾ കഴുകിയതു കൊണ്ടു മാത്രം പൂർണ്ണമാകുന്നില്ല. വ്യക്തികൾ തമ്മിൾ അകലം പാലിച്ചും , പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗുച്ചും ശുചിത്വം ഉറപ്പു വരുത്തേണ്ടതാണ്. അനാവശ്യമായി ശരീരഭാഗങ്ങളിൽ സ്പർശിക്കുന്നത് ഒഴിവാക്കണം. മനുഷ്യജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് വ്യക്തിശുചിത്വം.ഓരോ വ്യക്തിയും അവനവനുമായുള്ള ശുചിത്വം പാലിക്കേണ്ടതാണ്. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ശുചിത്വശീലങ്ങൾ ഉണ്ട്.അവ കൃത്ത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും,ജീവിതശൈലിരോഗങ്ങളേയും നല്ലൊരു ശതമാനം ഒഴിവാക്കാൻ സാധിക്കും. ദിവസവും 2ലിറ്റർ വെള്ളം കുടിക്കണം. 7മുതൽ 8 മണിക്കൂർ വരെ ഉറങ്ങണം. മാനവരാശിക്ക് ഏറ്റവും പ്രദാനം വിശ്രമമാണ്. ദിവസവും രണ്ട് നേരമെങ്കിലും കുളിക്കണം പല്ലുകൾ രാവിലേയും രാത്രിയും തേയ്ക്കണം. പല്ലു തേയ്ക്കാൻ പേസ്റ്റിനേക്കാൾ മാവില, ഉമിക്കരി എന്നിവ ഉത്തമം. മുടികൾ ഒതുക്കണം. നഖങ്ങൾ വളർത്തുന്നത് നല്ലതല്ല. പകർച്ചവ്യാധികൾ തടയുന്നതിനായി നാം പരിസരശുചിത്വവും പകർച്ചവ്യാധികൾ പകരാതിരിക്കാനാി നാം സാമൂഹ്യശുചിത്വവും പാലിക്കേണ്ടതാണ്. പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കണം. മുഖാവരണം ഉപയോഗുക്കുന്നതിലൂടെ വായുമലിനീകരണ രോഗങ്ങൾ ഒഴിവാക്കാൻ സാധിക്കും. അനാവശ്യമായി വെള്ളം കെട്ടിനിൽക്കുന്നത് തടയുന്നതിലൂടെ കൊതുക് പരത്തുന്ന രോഗങ്ങൾ തടയാനാകും.പ്രാഥമിക ആവശ്യങ്ങൾക്ക് ശൗചാലയങ്ങൾ ഉപയോഗിക്കുക. സമൂഹത്തി്‍ൽ അകലം പാലിച്ച് നിൽക്കണം. ആൾക്കൂട്ടത്തിൽ പോകുന്നത് ഒവിാക്കണം. കൊറോണ വൈറസ് പരന്ന സാഹചര്യത്തിൽ നാം എല്ലാവരും ജാകരൂകരായി ഇരിക്കണം.സമൂഹത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്. നാം എപ്പോഴും എല്ലാ ഇടത്തും ശുചിത്വം പാലിക്കണം. കൊറോണയേയും ജീവിതശൈലി രോഗങ്ങളേയും നാം ശുചിത്വത്തിലൂടെ നേരിടും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം