സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മനൊമ്പരങ്ങൾ
കൊറോണയുടെ ആത്മനൊമ്പരങ്ങൾ
ഞാനാണ് കൊറോണ.എല്ലാവർക്കും എന്നെ അറിയാമായിരിക്കും.ഇപ്പോൾ ടീവിയിലും പത്രത്തിലും ഫോണിലുമെല്ലാം എന്നെക്കുറിച്ചല്ലേ പറയുന്നത്? കുറേ വർഷങ്ങളായിട്ട് ഞാൻ ഈ ഭൂമിയിൽ മറഞ്ഞുകിടക്കുകയായിരുന്നു.എനിക്ക് പുതുജീവൻ തന്നത് ചൈനാക്കാരാണ്.എനിക്ക് എന്നും അവരോട് കടപ്പാടുണ്ട്.ചൈനയൊന്ന് ചുറ്റിയടിക്കണമെന്ന് എനിക്കൊരു ആഗ്രഹം തോന്നി.അതുകൊണ്ട് അവിടുത്തെ ഒരാളുടെ കൂടെ ഞാനങ്ങു പോയി.അപ്പോൾ എന്നെ ഒരുപാടു പേര് ക്ഷണിച്ചു. ഞാനവരുടെയൊക്കെ കൂടെപ്പോയി.കുറേ നാളു കഴിഞ്ഞപ്പോൾ അവർ എന്നെ കണ്ടുപിടിച്ചു.എനിക്ക് കൊറോണ എന്ന പേരും തന്നു.ഞാൻ ചൈനയാകെ ചുറ്റിയടിച്ചു.അവിടെ കണ്ടു മടുത്തപ്പോൾ ഞാൻ വേറെ രാജ്യങ്ങളിലേയ്ക്ക് പോയി, അല്ല അങ്ങോട്ടു ക്ഷണിച്ചു.എനിക്കവിടെ നല്ല സ്വീകരണം ലഭിച്ചു. ഞാൻ ഇന്ത്യയിലും പോയി.അവിടെ കേരളത്തിലാണ് ഞാൻ ആദ്യം പോയത്. പക്ഷേ അവിടെ എല്ലായിടവും കറങ്ങിയടിക്കാൻ പറ്റിയില്ല.എനിക്കവിടെ മറ്റു രാജ്യങ്ങളിലെപോലെ നല്ല സ്വീകരണം കിട്ടിയില്ല.എല്ലാവരും അടച്ചുപൂട്ടി വീട്ടിലിരിക്കുകയാണ്.കേരളത്തിൽ അഥിതി ദേവാ ഭവ എന്നാണ് ചൊല്ല് .പക്ഷേ ഈ കേരളമൊഴികെ ബാക്കി എല്ലാവരും എനിക്ക് നല്ല സ്വീകരണമാണ് നല്കിയത്.അതുകൊണ്ട് തന്നെ എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത സ്ഥലം കേരളമാണ്.അതുപോലെ തന്നെ ഏറ്റവും ഇഷ്ടമുളള സ്ഥലങ്ങൾ സ്പെയ്നും അമേരിയ്ക്കയും ചൈനയുമാണ്. അവിടെയൊക്കെ ദിവസം കൂടുന്തോറും എന്നെ ക്ഷണിക്കുന്നവരുടെ എണ്ണവും കൂടിവരികയാണ്.എല്ലാ മനുഷ്യരേയും ഇവിടെനിന്ന് ഓടിച്ചിട്ട് ഈ ലോകം മുഴുവൻ എന്റെ കൈപ്പിടിയിൽ ഒതുക്കണമെന്നാണ് എന്റെ ആഗ്രഹം. ഈ ഭൂമിയിൽ എന്റെ ഒരു ലോകമുണ്ടാക്കണം.പക്ഷേ എന്റെ ആഗ്രഹം നടക്കുമോ എന്ന് എനിക്കൊരു സംശയം.കാരണം എന്നെ തുരത്താൻമരുന്ന് കണ്ടുപിടിച്ചുകൊണ്ടിരിക്കുകയാണ്. ഇനി മനുഷ്യരെങ്ങാനും ആ മരുന്ന് കമ്ടുപിടിച്ചാൽ എന്റെ കൂട്ടുകാരി നിപ്പയെപ്പോലെ എന്നെയും ഈ ഭൂമിയിൽനിന്ന് ഓടിച്ചുവിടും.എന്തായാലും ഞാനിപ്പോൾ സന്തുഷ്ടയാണ്.എന്നെക്കാൾമുൻപ് ജീവൻ കിട്ടിയതാ നിപ്പയ്ക്ക്. പക്ഷേ അവളെക്കാൾ കൂടുതൽഎനിക്കീ ഭൂമിയിൽ അവസരം കിട്ടി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ