സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ ശുചിത്വം-ഒരു നല്ല ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം-ഒരു നല്ല ശീലം

മനുഷ്യന് അത്യാവശ്യം വേണ്ടതായ ഒരു സമ്പത്താണ് ആരോഗ്യം.ആ ആരോഗ്യം നിലനിർത്തുന്നതിന് പരമപ്രധാന പങ്ക് വഹിക്കുന്നത് ശുചിത്വമാണ്. ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘടകം വൃത്തിഹീനമായ സാഹചര്യമാണ്.ഒരു മനുഷ്യൻ പാലിക്കേണ്ട ശുചിത്വമെന്നു പറയുന്നത് രണ്ടെണ്ണമാണ്-വ്യക്തിശുചിത്വവും പരിസരശുചിത്വവും. ഒരു വ്യക്തിയുടെ ജീവിതമെപ്പോഴും വൃത്തിയുളളതായിരിക്കണം. മനശുദ്ധിയോടൊപ്പം ശരീരശുദ്ധിയും വസ്ത്രശുദ്ധിയും ഉണ്ടായിരിക്കണം.അത് നിരവധിയായഅസുഖങ്ങളെ ഇല്ലാതാക്കും.അതോടൊപ്പം തന്നെ നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വീടിനുളളിൽ മലിനമായ വസ്ത്രങ്ങളും സാധനങ്ങളും കിടന്നാൽ വീടിനകം മുഴുവൻ വൃത്തിഹീനമായിരിക്കും. ജനങ്ങളിൽ ശുചിത്വബോധവും പൗരബോഘവും ഉളവാക്കണം.വൃത്തിയുളള സമൂഹം ആരോഗ്യം നിലനിർത്താൻ അത്യന്താപേക്ഷിതമാണ്.അതുപോലെത്തന്നെ നാം പറിക്കുന്ന വിദ്യാലയവും ക്ലാസ്സ് മുറികളും ശിചിത്വമുളളതായി സൂക്ഷിക്കണം. സ്വന്തം ഇരിപ്പിടം, സ്വന്തം മുറി, ചുറ്റുപാടുകൾ എല്ലാം വൃത്തിയായിരിക്കാൻ നാം ശ്രദ്ധിക്കണം. ശുചിത്വം ഒരു നല്ല ശീലമാണ്.മറ്റ് നല്ല ശീലങ്ങൾപോലെ നാമത് ശ്രദ്ധയോടെ വളർത്തികൊണ്ടുവന്നാലേ നമ്മോടൊപ്പം അതുണ്ടാകുകയുളളൂ.ചൊട്ടയിലെ ശീലം ചുടലവരെ എന്ന് നാം കേട്ടിട്ടുണ്ടല്ലോ.അതുകൊണ്ട് വിദ്യാർത്ഥികളായിരിക്കുമ്പോൾതന്നെ ഇത്തരം നല്ല ശീലങ്ങൾ പഠിച്ചെടുക്കാം. രോഗം വന്നിട്ടു ചികിൽസിക്കുന്നതിനെക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. അതിന് ശുചിത്വം നമ്മെ സഹായിക്കും.മാലിന്യവിമുക്തമായ അന്തരീക്ഷം രോഗപ്രതിരോതശേഷി നമുക്ക് പ്രദാനം ചെയ്യും.അതിനാൽ വൃത്തിഹീനമായ സാഹചര്യങ്ങളും പ്രവർത്തനങ്ങളും ഒഴിവാക്കിയാൽ ഒരുപരിധിവരെ നമുക്ക് രോഗപ്രതിരോധശേഷി നേടാൻ സാധിക്കും.വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുകവഴി നമുക്കും നാടിനും ആരോഗ്യം കൈവരാൻ ഇടയാകും. വർത്തമാനകാലത്തിൽ ശുചിത്വത്തിന് പ്രാധാന്യം കൂടിവരികയാണ്. ഇന്ന് ലോകത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്ന കൊറോണ മഹാമാരിയെ തടയാൻ വ്യക്തിശുചിത്വമാണ് ഏറ്റവും നല്ല മാർഗ്ഗം. വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ഓരോ വ്യക്തിയും അത് പാലിച്ച് കൊറോണ മഹാമാരിയ്ക്ക് നമുക്ക് വിലങ്ങിടാം.

അനുപമ ടി.എം.
8 C സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം