സെന്റ്. ജോസഫ്സ് എച്ച്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/അനുസരണമില്ലായ്മയുടെ അബദ്ധം

Schoolwiki സംരംഭത്തിൽ നിന്ന്
അനുസരണമില്ലായ്മയുടെ അബദ്ധം

പണ്ട് പണ്ട് മൂന്നു കുട്ടികൾ ഉണ്ടായിരുന്നു. അനു സോനാ മിച്ചു. അവർ ഒരു ദിവസം കാട്ടിൽ കളിക്കാൻ പോയി. അവരുടെ അമ്മമാർ പറയുമായിരുന്നു കാട്ടിൽ കളിക്കാൻ പോകരുതെന്ന്. അവർ അതൊന്നും കേൾക്കാതെ കാട്ടികളിക്കാൻ പോയി. കാട്ടിൽ പന്ത് തട്ടി കളിക്കുന്നതിനിടെ പന്ത് സിംഹത്തിന്റെ ഗുഹയിലേക്ക് പോയി. അനു പറഞ്ഞു നമുക്ക് ഗുഹയിൽ പോയി പന്ത് എടുക്കാം എന്ന്. സോനാ പറഞ്ഞു വേണ്ട സിംഹം നമ്മെ തിന്നും. മിച്ചു പറഞ്ഞു എനിക്ക് പേടിയാകുന്നു നമുക്ക് വീട്ടിൽ പോകാം. അവർ മൂന്നു പേരും കൂടി ഗുഹയിലേക്ക് പോയി. സിംഹം കുറെ നാളായി ഭക്ഷണം കഴിച്ചിട്ട്. മൂന്നു പേരെയും കണ്ടപ്പോൾ സിംഹത്തിനു സന്തോഷമായി. അവർ സിംഹത്തിനോട് ചോദിച്ചു പന്ത് തരുമോ എന്ന്. അപ്പോൾ സിംഹം പറഞ്ഞു പന്ത് നിങ്ങൾ എടുത്തോളൂ. അപ്പോൾ അവർ സന്തോഷത്തോടെ പന്ത് എടുക്കാൻ ചെന്നു അപ്പോഴേക്കും ആ ദുഷ്ടനായ സിംഹം അവരെ ചാടിച്ചെന്നു കടിച്ചു തിന്നു. അവരുടെ അമ്മമാർ പറയുന്നത് കേൾക്കാതെപോയിട്ടല്ലേ ഇങ്ങനെ സംഭവിച്ചത് അപ്പോൾ നമുക്ക് ഈ കഥയിൽ നിന്ന് എന്ത്‌ മനസിലാക്കാം മാതാപിതാക്കളെ അനുസരിക്കണം

അർച്ചന ആന്റണി
6 B സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ ,പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കഥ