സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

ഭൂമിയിലെ സർവചരാചരങ്ങളും ഉൾപ്പെടുന്നതാണ് പരിസ്ഥിതി. ഇതിൽ ചലിക്കാൻ ശേഷിയുള്ള മൃഗങ്ങളും, മനുഷ്യരും, ചെറുകീടങ്ങളും, പക്ഷികളും, ചലനശേഷിയില്ലാത്ത മരങ്ങൾ, കാടുകൾ, കുന്നുകൾ, പർവതങ്ങൾ എന്നിവയെല്ലാം ചേരുന്നു.


എല്ലാ ജീവജാലങ്ങൾക്കും അവകാശമായ ഈ  പരിസ്ഥിതിയെ മനുഷ്യൻ അവന്റെ സ്വാർത്ഥതാല്പര്യങ്ങൾക്കുവേണ്ടി ചൂഷണം ചെയ്തു. ഭൂമി മനുഷ്യന്റേത് മാത്രമാണെന്ന് അവൻ ചിന്തിച്ചു. കാടുവെട്ടിത്തെളിച്ചു.  കുന്നുകൾ നിരപ്പാക്കി. കടലും,  കായലും അവയിലുള്ള സർവ്വതും പിടിച്ചെടുത്തു. പുഴയിലെ മണൽ വാരി, അതിലെ കക്കയും ചിപ്പിയും ഇല്ലാതായി.വയലുകൾ നിരത്തി, ഫ്ലാറ്റുകൾ പണിതു. പുഴയും കായലും കയ്യേറി. പ്രകുതിക്ഷോഭങ്ങൾ തുടർക്കഥകളായി. പ്രകൃതിയെ അവൻ ചൂഷണം ചെയ്തു. അതിന്റെ സന്തുലിതാവസ്ഥ തന്നെ തകിടം മറിച്ചു. മനുഷ്യന്റെ താത്കാലികമായ ആവശ്യങ്ങൾക്കായി ഓരോന്നും ചെയ്തുകൂട്ടുന്നത് മൂലം അവന്റെ വരും തലമുറയ്ക്ക് വേണ്ടി പ്രകൃതിയെ സൂക്ഷിക്കാൻ മറന്ന് പോയി. 


വായുവിനെ മലിനമാക്കി. മോട്ടോർ വാഹങ്ങളിൽ നിന്നും പുറംതള്ളുന്ന പുകയിലെ കാർബൺ മോണോക്സൈഡ് ശ്വസിച്ചു വിട്ടുമാറാത്ത ശ്വാസകോശരോഗങ്ങൾക്ക് അടിമകളാകുന്നു മനുഷ്യൻ. എയർ കണ്ടിഷൻറുകൾ, റെഫ്രിജറേറ്ററുകൾ ഇവ പുറംതള്ളുന്ന ക്ലോറോഫ്ലൂറോകാർബൺ അന്തരീക്ഷത്തിലെ ഓസോൺ പാളിയെ നശിപ്പിക്കുന്നു. അതുമൂലം സൂര്യനിൽ നിന്നുവരുന്ന അൾട്രാവയലെറ്റ് രസ്മികളുടെ തോത് കൂടുകയും അത് മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ഗുരുതര രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.


മനുഷ്യൻ പുറംതള്ളുന്ന വേസ്റ്റ് റോഡരികിലും പുഴയിലും കടലിലും ഉപേക്ഷിക്കുന്നത് വഴി പരിസ്ഥിതി മലിനപ്പെടുന്നു. അതുമൂലം മനുഷ്യൻ മാത്രമല്ല സർവജീവജാലങ്ങളും അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരും.


നമുക്കായി ദൈവം തന്ന നമ്മുടെ പരിസ്ഥിതിയെ നാം നന്നായി കാത്തുപാലിക്കണം. എന്നാൽ മാത്രമേ നമുക്ക് നിലനിൽപ്പുള്ളൂ. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിച്ചാൽ നല്ല കുളിരുള്ള കാറ്റും, കിളികളുടെ കൂജനങ്ങളും, അരുവിയുടെ കളകളനാദങ്ങളും കേട്ടു നമുക്കുണരാം. നല്ല ഭക്ഷണങ്ങൾ നമ്മുടെ സ്ഥലത്തു തന്നെ ഉണ്ടാക്കാം. വിഷമില്ലാത്ത പച്ചക്കറിയും ഫലങ്ങളും വിളയിക്കാം. നമ്മുടെ ആരോഗ്യം ആണ് നമ്മുടെ സമ്പത്ത്. അത് കാത്തുപാലിക്കണമെങ്കിൽ പ്രകൃതിയെ സംരക്ഷിക്കണം.

നമുക്കായി................ നമ്മുടെ തലമുറയ്ക്കായി........ നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം........ "പ്രകൃതി നമ്മളെയും സംരക്ഷിക്കും ". പ്രകൃതിയെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുക.......

ഇവാ എലിസബത്ത്
6 B സെൻറ് : ജോവാക്കിംസ് യു .പി . എസ് കലൂർ, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - ലേഖനം