സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1983-84 കാലഘട്ടത്തിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങി. 1994-ൽ സിസ്റ്റർ അരുൾ ജ്യോതി ഹെഡ്മിസ്ട്രസ് ആവുകയും കൊച്ചിയിലെ മികച്ച സ്ക്കൂളെന്ന പദവി നേടുകയും ചെയ്തു.തുടർന്നുളള വർഷങ്ങളിൽ എസ് എസ് എൽ സി ക്ക് 100% വിജയവും റാങ്കകളും നേടാൻ സ്ക്കൂളിനു സാധിച്ചു. 1999 ൽ ബെസ്റ്റ് സ്ക്കൂൾ അവാർഡ് ലഭിച്ചു. 2000-ൽ സയൻസ് വിഭാഗവും ഒരു കോമേഴ്സ് വിഭാഗവുമായി ഹയർ സെക്കന്ററി ആരംഭിച്ചു.കഴിഞ്ഞ 5 വർഷമായി വരാപ്പുഴ അതിരൂപതയുടെ കീഴിലെ മികച്ച കെ.സി.എസ്.എൽ യൂണിറ്റായി ഈ സ്ക്കൂൾ അറിയപ്പെടുന്നു.2000-ൽ ത്തന്നെ അതിരൂപതയുടെ ബെസ്റ്റ് സ്ക്കൾ അവാർഡു ലഭിച്ചു. 2009- ലെ ബെസ്റ്റ് സ്ക്കൂൾ അവാർഡും ഈ സ്ക്കൂളിനുതന്നെയാണ്.
സിസ്റ്റർ അരുൾ ജ്യോതി ഹയർസെക്കന്ററിയുടെ ആദ്യ പ്രിൻസിപ്പാൾ ആണ്. ശക്തമായ പി.ടി.എ സുസജ്ജമായ കമ്പ്യൂട്ടർ ലാമ്പ്,ഗതാഗതസൗകര്യത്തിന് സ്ക്കൂൾ ബസ്സ് എന്നിവ ഈ സ്ക്കൂളിന്റെ നേട്ടങ്ങളാണ്. സ്പോർട്ടസിൽ ഖോ-ഖോ യിൽ ഇന്നും ഈ സ്ക്കൂൾ ജില്ലയിൽ ഒന്നാമതാണ്.കഴിഞ്ഞ 2 വർഷമായി വിദ്യാരംഭം കലാസാഹിത്യവേദിയുടെ മികച്ച കൈയ്യെഴുത്തു മാസിക സെന്റ് ആന്റണീസിന്റേതുതന്നെ. യുവജനോത്സവത്തിൽ യു.പി,എച്ച് .എസ്സ് വിഭാഗങ്ങളിൽ ഓവറോൾ നിലനിർത്താൻ ഈ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട്.
ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് സേവ്യറിന്റെ നേതൃത്വത്തിൽ ദൈവകൃപയാൽ പാഠ്യ-പാഠ്യേതര മേഖലകളിൽ ഈ സ്ക്കൂൾ മികവു പുലർത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി ലില്ലി കെ .ജെ .യുടെ കാലത്തിൽ എൽ . പി വിഭാഗം പണി തുടങ്ങുകയും ഹെഡ്മിസ്ട്രസ് ശ്രീമതി ബീനാ സേവ്യർന്റെ കാലത്തിൽ ആധുനിക സൗകര്യങ്ങളോടെ എൽ . പി വിഭാഗം പ്രവർത്തനം ആരംഭിച്ചു .2016ൽ സ്മാർട്ട് ക്ലാസ്സ് റൂം പ്രവർത്തനം ആരംഭിച്ചു .