മനുജ കുലത്തെ വിഴുങ്ങീടാൻ
ഓടിയണഞ്ഞൊരു മഹാമാരി
കൈകൾ കോർത്ത് തുരത്തീടാൻ
ഒരു മനമോടെ അണിച്ചേരാം.
വൈരവും പകയും അകറ്റീടാം
ജാതിയും മതവും മറന്നീടാം
ചേരിപ്പോരും തമ്മിൽ തർക്കവും
വേണ്ടാ... വേണ്ടാ...എന്നോതീടാം
നമ്മിൽ വിടവുകൾ വീഴുന്നേരം
മാരി ആർത്തു ത്തിമിർത്തീടും
നാടിൻ നൻമയും സുഖവും കാണാൻ
നൻമ മരമായെന്നും മാറേണം
തണലും ഫലവും നൽകീടാൻ
സ്വാർത്ഥതയൊട്ടുമേ കാട്ടല്ലേ.