സെന്റ്. അലോഷ്യസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമ

മനുജ കുലത്തെ വിഴുങ്ങീടാൻ
ഓടിയണഞ്ഞൊരു മഹാമാരി
കൈകൾ കോർത്ത് തുരത്തീടാൻ
ഒരു മനമോടെ അണിച്ചേരാം.
വൈരവും പകയും അകറ്റീടാം
ജാതിയും മതവും മറന്നീടാം
ചേരിപ്പോരും തമ്മിൽ തർക്കവും
വേണ്ടാ... വേണ്ടാ...എന്നോതീടാം
നമ്മിൽ വിടവുകൾ വീഴുന്നേരം
മാരി ആർത്തു ത്തിമിർത്തീടും
നാടിൻ നൻമയും സുഖവും കാണാൻ
നൻമ മരമായെന്നും മാറേണം
തണലും ഫലവും നൽകീടാൻ
സ്വാർത്ഥതയൊട്ടുമേ കാട്ടല്ലേ.

രേഷ്മ S
4 A സെന്റ് അലോഷ്യസ് LPS, വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത