സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
■ അക്ഷരവെളിച്ചവുമായി...
2013 സെപ്തംബർ 4. വൈകുന്നേരം നാലരയോടെ ദേശാഭിമാനി ആലപ്പുഴ ഓഫീസിൽ നിന്നുള്ള ഫോൺ വിളി .നിങ്ങളുടെ സ്കൂളിലെ പ്രധാനാധ്യാപിക ജോളി തോമസിനു സംസ്ഥാന അധ്യാപകഅവാർഡ് .....
ആ സമയം സ്കൂളിലുണ്ടായിരുന്ന ഞാൻ ജോളി ടീച്ചറിനു ഫോൺ കൈമാറി. ആദ്യ അഭിനന്ദനം ദേശാഭിമാനിയിൽ നിന്നും. മറ്റധ്യാപകരുൾപ്പെടെ എല്ലാവരും സന്തോഷത്തിൽ '
അടുത്ത ദിവസം തന്നെ ആലോചന തുടങ്ങി - ടീച്ചറിനു നൽകുന്ന സ്വീകരണം അവിസ്മരണീയമാക്കണം. 2013 ഒക്ടോബർ 11 ന് ടീച്ചറിനു നൽകിയ വരവേൽപ്പ് ഇന്നും മനസിൽ പച്ച പിടിച്ചു നിൽക്കുന്നു. മുഹമ്മ ഗ്രാമം ടീച്ചറിനെ നെഞ്ചേറ്റുകയായിരുന്നു. അഭിവന്ദ്യ ബിഷപ് തോമസ് കെ ഉമ്മൻ, ഡോ: ടി എം തോമസ് ഐസക്, പി തിലോത്തമൻ ,യു പ്രതിഭ::.. എന്നിങ്ങനെ വിശിഷ്ടാതിഥികൾ നിരവധി. സ്വീകരണത്തിലും പുതുമ നിറഞ്ഞു. കുട്ടികൾ ഗുരുദക്ഷിണയായി നൽകിയത് പുസ്
തകങ്ങൾ. എല്ലാവരും കൈകോർത്തപ്പോൾ ആ സ്വീകരണം ഗംഭീരമായി. ഒരു പക്ഷേ, അവാർഡ് ലഭിച്ച ഒരധ്യാപകർക്കും ലഭിക്കാത്ത പൗരസ്വീകരണം പ്രിയ ജോളി ടീച്ചറിനു നൽകാനായതിൽ പി ടി എ പ്രസിഡന്റെന്ന നിലയിൽ ഏറ്റവും അഭിമാനിച്ച നിമിഷങ്ങളായിരുന്നു അത്.
അടച്ചുപൂട്ടലിന്റെ വക്കിൽ നിന്നും ഒരു വിദ്യാലയത്തെ സംസ്ഥാനത്തെ മികച്ച സ്കൂളുകളുടെ പട്ടികയിലേക്കു കൊണ്ടു വന്നതിന്റെ പിന്നിൽ ജോളി ടീച്ചറിന്റെ കയ്യൊപ്പു കാണാം. വിവിധ മേഖലകളിൽ നിന്നും ഈ വിദ്യാലയത്തിനു ലഭിച്ചത് 50 ലേറെ പ്രധാന പുരസ്കാരങ്ങളാണ്. ഒട്ടേറെ പുതുമയാർന്ന മാതൃകാ പരിപാടികൾ ജോളി ടീച്ചറിന്റെ ആശയത്തിൽ നിന്നും ജന്മം കൊണ്ടു. ജൈവ പച്ചക്കറി കൃഷിയിലടക്കം സംസ്ഥാന തലത്തിൽ അവാർഡു നേടാനുമായി. വിദ്യാർഥികളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുകയും ലാളിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന ഒരമ്മയുടെ സ്ഥാനമാണ് ജോളി ടീച്ചറിനു കുട്ടികളുടെയും രക്ഷകർത്താക്കളുടെയും മനസിൽ. സഹപ്രവർത്തകർക്ക് ചേച്ചിയും. തെറ്റുകളും പോരായ്മകളും കണ്ടാൽ വഴക്കു പറയുന്നതിൽ ടീച്ചർ പിശുക്കു കാണിക്കാറില്ല. അതോടൊപ്പം അവരെ ചേർത്തുനിർത്തുകയും ചെയ്യും. മാനേജുമെന്റും പിടിഎ യും രക്ഷകർത്താക്കളും ടീച്ചറിനു നൽകുന്ന നിർലോഭമായ പിന്തുണയും കൂടി ആയപ്പോൾ സ്കൂൾ മികവിന്റെ പട്ടികയിലേക്ക് ഉയർന്നു..
ഒരധ്യാപകനെ രൂപപ്പെടുത്തുമ്പോൾ ആയിരം നക്ഷത്രങ്ങൾ കാത്തിരിക്കുകയാണ്. വിദ്യയുടെ വികാസത്തിലൂടെ അക്ഷര സൂര്യ നായി ജ്വലിച്ചുയരാൻ ...
![](/images/6/65/34240-CMS_Jolly_Tr_12.jpg)
![](/images/thumb/4/42/34240-CMS_Jolly_Tr_1234.jpg/300px-34240-CMS_Jolly_Tr_1234.jpg)
![](/images/thumb/c/c7/34240-CMS_Jolly_Tr_123456.jpg/300px-34240-CMS_Jolly_Tr_123456.jpg)
![](/images/thumb/0/08/34240-CMS_Jolly_Tr_12345678.jpg/300px-34240-CMS_Jolly_Tr_12345678.jpg)
![](/images/thumb/2/23/34240-CMS_Jolly_Tr_1234567891.jpg/300px-34240-CMS_Jolly_Tr_1234567891.jpg)
■ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മൂന്ന് തവണ മികച്ച Cub Master
■■■ ■■■ ■■■ ■■■ ■■■ ■■■ ■■■
ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മൂന്ന് തവണ മികച്ച Cub Master ആയി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മ സിഎംഎസ് എൽപി സ്കൂളിലെ അറബി അദ്ധ്യാപകൻ ശ്രീ.മുഹമ്മദ് റാഫി, സ്റ്റേറ്റ് സെക്രട്ടറി ശ്രീ.പ്രദീപ്കുമാർ സാർ നിന്നും ഉപഹാരം സ്വീകരിക്കുന്നു...!!
![](/images/thumb/4/46/34240-cups_winner.jpg/300px-34240-cups_winner.jpg)
■ ജില്ലാ കർഷക അവാർഡു നേട്ടവുമായി 🏆 മുഹമ്മ സിഎംഎസ് എൽപി സ്കൂൾ
■■■ ■■■ ■■■ ■■■ ■■■ ■■■ ■■■ ■■■
സ്വന്തമായി മണ്ണില്ലെങ്കിലും കൃഷിയിൽ നമ്പർ വണ്ണാണ് മുഹമ്മ സി.എം.എസ്എൽ.പി.സ്കൂൾ കുട്ടിക്കർഷകർ ജെെവപച്ചക്കറികൃഷി ഒത്തു ചേർന്നപ്പോൾ സംസഥാന കാർഷിക ക്ഷേമ വികസനവകുപ്പിന്റെ ജില്ലയിലെ മികച്ച സ്കൂൾ കൃഷിക്കുള്ള പുരസ്കാരവും സ്കൂളിന് സ്വന്തം...
രക്ഷിതാക്കളായ ക.പി.ശുഭകേശൻ, സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്ത്വത്തിൽ ഞാറ്റുവേല , പാഠം ഒന്ന് പാടത്തേക്ക് എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു കൃഷി...
![](/images/thumb/9/92/34240-harvest_1.jpg/300px-34240-harvest_1.jpg)
![](/images/thumb/8/88/34240-harvest_12.jpg/300px-34240-harvest_12.jpg)
![](/images/thumb/d/d0/34240-harvest_123.jpg/300px-34240-harvest_123.jpg)
![](/images/thumb/7/7c/34240-harvest_1234.jpg/267px-34240-harvest_1234.jpg)
![](/images/thumb/1/10/34240-harvest_12345.jpg/166px-34240-harvest_12345.jpg)
![](/images/thumb/f/f3/34240-harvest_123456.jpg/300px-34240-harvest_123456.jpg)
■ മികവിന്റെ നേർകാഴ്ചയുമായി വീണ്ടും മുഹമ്മ സിഎംഎസ് സ്കൂൾ
■■■■ ■■■■ ■■■■ ■■■■ ■■■
എൽ എസ് എസ് ,യു എസ് എസ് പരീക്ഷകൾക്ക് പ്രാധാന്യമില്ലാതിരുന്ന കാലം പഴങ്കഥ. ഇന്ന് ഈ പരീക്ഷകൾക്ക് പൊതുവിദ്യാലയങ്ങളിൽ ഏറെ പ്രാധാന്യമുണ്ട്. സ്കൂളുകളുടെ മികവിന്റെ ഘടകങ്ങളിലേക്ക് ഇതും കടന്നു വരുന്നു.മുഹമ്മ സിഎംഎസ് എൽ പി സ്കൂളിലെ 11 വിദ്യാർഥികളാണ് എൽഎസ് എസ്സ് സ്കോളർഷിപ്പ് കരസ്ഥമാക്കിയത്.വിജയികൾക്കും ഇവരെ പരിശീലിപ്പിച്ച പ്രിയ ജോളി ടീച്ചറിന്റെ നേതൃത്വത്തിലുള്ള അധ്യാപകർക്കും അനുമോദനങ്ങൾ...
![](/images/thumb/e/ed/34240-lss_winner.jpg/300px-34240-lss_winner.jpg)
■ മുഹമ്മ സി.എം.എസ്. എൽ.പി.സ്കൂളിന് ഹരിത ഒാഫീസ് പദവി.....
സംസ്ഥാനത്തെ 1000 ഒാഫീസുകൾ ഹരിത ചട്ടം പാലിക്കുന്ന മാതൃകാ സ്ഥാപനങ്ങളായി പ്രഖ്യാപിച്ചതിൽ മുഹമ്മ സി.എം.എസ്.എൽ.പി സ്കൂളിന് A Grade പദവി..ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ എന്നിവ നൽകിയ മാർഗനിർദേശ പ്രകാരം മാലിന്യ സംസ്കരണം ഹരിത ചട്ട പാലനം എന്നിവ വിജയകരമായി പൂർത്തിയാക്കിയാണ് ഈ പദവി കരസ്ഥമാക്കിയത്...!!!
![](/images/thumb/2/2b/34240harithaaward.jpg/343px-34240harithaaward.jpg)