സി എം എസ് എച്ച് എസ് അരപ്പറ്റ/അക്ഷരവൃക്ഷം/മാറുന്ന കാലം മാറുന്ന ജനത
മാറുന്ന കാലം മാറുന്ന ജനത
ഒരു നിമിഷം ചിന്തിച്ച് നോക്കൂ,ജീവിതം കാലങ്ങളാൾ മാറിക്കൊണ്ടിരിക്കുകയാണ്. പുരാതന കാലങ്ങളിൽ മനുഷ്യർ ഉപയോഗിച്ചിരുന്ന രീതികളല്ല ആധുനിക കാലത്തെ മനുഷ്യർ ഉപയോഗിക്കുന്നത്. ജീവിതം നശ്വരമാണ്. സത്രത്തിൽ ഒരു രാത്രി ഒത്തുകൂടുന്ന വഴിയാത്രക്കാർ പിരിഞ്ഞു പോകുന്നത് പോലെയും ,പുഴയിൽ ഒഴുകുന്ന പൊങ്ങുതടികൾ പോലെയും അസ്ഥിരമാണ് ജീവിതം. അതുപോലെ തന്നെയാണ് ജീവിത ശൈലിയും. കാലമാകുന്ന സർപ്പത്തിന്റെ കയ്യിൽ അകപ്പെട്ടുപോയ തവളകളെ പോലെയാണ് ജീവിതവും ജീവിത ശൈലിയും. അത് കാലങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടേ ഇരിക്കും .അല്ലെങ്കിൽ നമ്മൾ മനുഷ്യർ അത് മാറ്റി മറിക്കും. പഴയകാല വസ്ത്രങ്ങളോ, ആയുധങ്ങളോ ജീവിത രീതികളോ അല്ല നാം ഇന്നത്തെ ജനതയിൽ കണ്ടുവരുന്നത്. "കാലം മാറുമ്പോൾ കോലവും മാറണം" എന്ന ചൊല്ല് എത്ര ശരിയാണ്. ഇപ്പോഴത്തെ ജനങ്ങളുടെ ജീവിത ശൈലികൾ എല്ലാം തന്നെ അതിനെ ശരി വെക്കുന്നു. കോലം മാത്രമല്ല രോഗങ്ങളും. പണ്ടുകാലത്തെ രോഗങ്ങളല്ല ഇപ്പോഴത്തെ രോഗങ്ങൾ. കാലങ്ങൾക്കനുസരിച്ച് രോഗങ്ങളും കടന്ന് വരികയാണ്. മാത്രമല്ല പുരാതന കാലങ്ങളിൽ ആശയ വിനിമയത്തിൽ ഉപകരങ്ങളും, സ്വകര്യങ്ങളും കുറവായിരുന്നു. പക്ഷേ ആധുനിക കാലഘട്ടത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നതും ആശയ വിനിമയ സംവിദാനം തന്നെയാണ്.ഇതിന് ഗുണത്തിന് പുറമേ ദോഷഫലങ്ങളും കണ്ടു വരുന്നുണ്ട്. അതിനെ ദുരുപയോഗം ചെയ്യുന്നതിലൂടെ ദോഷഫലങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നത് ഇക്കാലത്തെ യുവ സമൂഹം തന്നെയാണ്. കാലം സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. കാലങ്ങളിലെ ജീവിതവും ജീവിത ശൈലിയും ,മാറ്റങ്ങളും ആ കാലത്തെ മനുഷ്യനെ ആശ്രയിച്ചിരിക്കും.
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം