സി എം എസ് എച്ച് എസ് അരപ്പറ്റ/അക്ഷരവൃക്ഷം/പ്രളയം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രളയം

ആരുടെയും അനുവാദമില്ലാതെ എത്തിയ
ഭീകര സ്വപ്നമാണ് പ്രളയം.
ഭൂമിയോട് അനുവാദം വാങ്ങാതെ നാമിന്ന്
ചെയ്യുന്ന ക്രൂരതകൾക്ക് വേണ്ടി
ഭൂമിയെ രക്ഷിക്കുവാനായി ദൈവം
തന്നൊരു ശിക്ഷയാണ് ഈ പ്രളയം.

എന്നോട്ടു പോകും എന്നറിയാതെ നാം നിന്ന
 ആ നേരം ഓർത്തു പോയി ഞാനിന്നിതാ
കാടും മലയും തകർത്തൊരാ കൈകളെ
കോപത്താൽ നോക്കിയ അവകാശികൾ
പ്രകൃതിതൻ മക്കളെ വഴിയിൽ ഇറക്കിയ
നാമിന്നു നിൽക്കുന്നു. പെരുവഴിയിൽ
ജല കന്യകയെ തുരത്തി നാം കെട്ടിയ
കൂരകൾ ഇന്നവൾ കൊണ്ടുപോയി.

കോരിച്ചൊരിയുന്ന ആ പെരുമഴ ഇന്ന്
കോപത്താൽ ഭൂമിയെ കീഴടക്കി.
പുഴകൾ നിറഞ്ഞപ്പോൾ തോട്
- കവിഞ്ഞപ്പോൾ
ജലം എത്തി വീട്ടിലേക്കതിഥിയായി.
ഇപ്പോഴിതാ പുതിയൊരു അതിഥി
ലോകം മുഴുവൻ ഭയ പരവശരായി
നോക്കി നിൽക്കുമ്പോഴും
അവനും നമുക്കൊരു ശിക്ഷയായി
വീടിനുള്ളിൽ അകപ്പെട്ട്
നാമൊരുത്തരും പരസ്പരം
കൈ തൊടാതെ അകലം
പാലിച്ച് നിൽക്കുന്നു ഈ ഭൂമിയിൽ.



 

ഹാഷിം ഷിനാജ്
l X ബി സി. എം.എസ്.എച്ച്.എസ്. അരപ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത