സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/കൊറോണ തൻ ചരമഗീതം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ തൻ ചരമഗീതം

എൻ ഉമ്മറത്തിണ്ണയിൽ ഇരുന്നു
നിശബ്ദമായ് കേഴുന്നു ഞാൻ
ആരവങ്ങളില്ലാത്ത ആശങ്കയുടെ
നിശബ്ദ വീഥിയിലേക്ക് നോക്കി
കൂട്ടുകാരൊത്തു പഠിച്ചും കളിച്ചും നടന്ന ദിനങ്ങളും
ആർത്തുല്ലസിച്ച് നടന്ന പുഴയോരങ്ങളും
ഓർത്തോർത്തു ഞാൻ വിലപിക്കുന്നു
പെട്ടെന്നൊരിടി നാദത്തോടുള്ള പേമാരി പോൽ
മണ്ണിൽ മനുജൻ്റെ സ്വസ്ഥത നശിപ്പിക്കാൻ വന്ന കൊറോണേ
നിന്നെ തുരത്താൻ ഞങ്ങൾ ഐക്യത്തോടെ പൊരുതും
നിന്നെ വേരോടെ പിഴുതെറിയാൻ ഞങ്ങൾ ദൃഢമായി നിലകൊള്ളും
എൻ സഹോദരങ്ങൾക്കായ് ഞങ്ങൾ ഒരു പോൽ കൈ കോർക്കുന്നു
നിൻ ചരമഗീതം പാടി രസിക്കും വരും നാളിൽ
എൻ ഭൂമാതാവിനെ മുമ്പിലെത്തേതിലും സുന്ദരിയാക്കാൻ
ഞങ്ങൾ പൊരുതും ഈ അടച്ചിടലിൻ വേദന
നാളത്തെ സന്തോഷ ലഹരിയായ് ത്തീരുവാൻ
 

സിദ്ധാർത്ഥ് അനിൽകുമാർ
10 c സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ് പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത