സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/നിഴൽ ബാഷ്പങ്ങളായ്

Schoolwiki സംരംഭത്തിൽ നിന്ന്
നിഴൽ ബാഷ്പങ്ങളായ്

വിടരുവാൻ ഇനിയെനിക്കാവില്ല
ശിഖരത്തിൽ കൊഴിയുന്ന പൂവു പോലെ
വിടരുവാൻ ഇനിയെനിക്കാവില്ല, നിന്നാത്മ-
മന്ദസ്മിതത്തിൻ ഇതളു പോലെ
വർഷ ബിന്ദുക്കളായ് ശോകം പെയ്തിടുമ്പോൾ
ദളങ്ങൾ ശോഭ പകർത്തിടുമ്പോൾ
കണ്ണുനീർ തുള്ളിതൻ വിലയറിയാത്തവൻ
ഉറഞ്ഞു കോമരങ്ങളായ് തുള്ളുമ്പോൾ
പേ പിടിച്ചുണരുന്നു സ്വപ്നങ്ങൾ, യാമങ്ങൾ
അർദ്ധനിദ്രയിൽ ഞെട്ടിയുണർത്തും
നിഴൽ ബാഷ്പങ്ങൾ .....

സോണി എസ്
10 A സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത