Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ലോക്ക്ഡൗൺ അപാരത
ആകാശത്തിന്റെ അപാരതയ്ക്കുമേൽ
പക്ഷികൾ ചിറകിട്ട് തല്ലിത്തല്ലി പറക്കുന്ന
താഴെ ഭൂമിതൻ അപാരതയ്ക്കുമേൽ
ഇടങ്കണ്ണാൽ നോക്കും കിളിക്കുഞ്ഞിനു ഞെട്ടൽ
രാജ്യങ്ങളായ രാജ്യങ്ങളെല്ലാം താഴിട്ടു പൂട്ടിട്ട്....
അതിർത്തികളെല്ലാം അടച്ചു മുദ്രവച്ചിട്ട്...
പൂട്ടിന്റെ അപാരത കണ്ട് പകച്ച കിളികുഞ്ഞാ-
കാശത്തിന്റെ അങ്ങേച്ചെരുവിലേക്ക് പറന്നുപോയി..
വിശാലമായ മേഘസദസ്സിൽ ശാരികപ്പൈതലേ-
ചുറ്റി ചകുതങ്ങൾ കൂട്ടമായി സംഘം ചേർന്നു.
ഗരുഡനദ്ധ്യക്ഷൻ, സാക്ഷിയെ വിശദമായി വിസ്തരിച്ചു.
തൻ കണ്ണാൽ കണ്ട കാര്യം കിളിപ്പൈതൽ മൊഴി നൽകി
വിചിത്ര കഥ സ്കൈനെറ്റ് ക്ഷണത്തിൽ വാർത്തയാക്കി..
മേഘജാലത്തിൽ ശകുന്തങ്ങൾ കൂട്ടംകൂടി ചർച്ചയായി..
ഇനി നാമെവിടെ തീറ്റതേടും, കൂടൊരുക്കി മുട്ടയെ വിരിയിക്കും ?
ചർച്ചകൾ, ആശങ്കകൾ, ആവാഹിനികളെല്ലാം കേട്ട്
വാർത്തതൻ നിജസ്ഥിതിയറിയാൻ സ്പെഷ്യൽ-
ബ്രാഞ്ച് മേധാവി ഗരുഡരാജൻ ഭൂമിയിലേക്ക്....
ഉയർന്നു പറക്കലിനിടെ ചിക്കിചികഞ്ഞെത്തിയ-
ചില വയർലെസ് സന്ദേശങ്ങൾ ഗരുഡനെ..
ഭൂമിതൻ മൃദുലമാം അപാരതയ്ക്കുമേൽ
താഴിട്ടു പൂട്ടി അകത്തിരുത്തീതൊരു സൂക്ഷ്മാണുവത്രേ !
വൈറസ് കുടുംബത്തിലെ കിരീടം വച്ച രാജാവ് 'കൊറോണ’
ഭൂമി വിട്ടാൽ ആകാശമാകേ കരേറാൻ
ചില പഴുതുകൾ കാണുന്നുണ്ടോ വൈറസെന്നോതി
ഗരുഡരാജൻ ക്ഷണത്തിൽ ഗൃഹണാങ്കണത്തിലേക്ക്-
ക്ഷണത്തിൽ വാർത്തകൾ സ്കൈനെറ്റിനായി നൽകി
ഉടൻ ആകാശശാരികൾക്ക് പ്രതിരോധവും തീർത്തു..
പഴം കുത്തിപെറുക്കാനും, മരം കേറി രസിപ്പാനും
പൂട്ടുതുറക്കും വരെ ഇനിയാരും പൊയ്ക്കൂടാ...
ആയതിനാലിനിമേൽ ശകുന്തങ്ങൾ വായു ഭക്ഷിച്ച് ശീലിക്കൂ...!
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത
|