സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ഒരു പരിസ്ഥിതി ദിനത്തിന്റെ ഓർമ്മയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു പരിസ്ഥിതി ദിനത്തിന്റെ ഓർമ്മയ്ക്ക്

തനിക്കിഷ്ടപെട്ട ചെടികൾ എല്ലാം വന്നിട്ടുണ്ട്.
പഞ്ചായത്ത് സ്പോൺസർ ചെയ്തതാവണം ഈ ചെടികൾ.
കഴിഞ്ഞ വർഷം തനിക്ക് കിട്ടിയത് നെല്ലി പൂച്ചെടിയായിരുന്നു.
പൊന്നുപോലെ ഞാൻ പരിപാലിക്കുന്ന നെല്ലി പൂച്ചെടി.
ഇത്തവണ ഏതൊക്കെ ചെടികൾ ആണെന്നറിയാൻ അവൾക്ക് കൗതുകമായി.
ഇന്റർബെല്ലിനു ശ്രീകുട്ടി ഓടി വന്നെത്തിനോക്കി.
നാരകം, മാവ്, പ്ലാവ്, മാതളനാരകം, നെല്ലി, സീതാർച്ചെടി, മൾബറി, സപ്പോട്ട, മധുരനെല്ലി, പേര.
ആഹാ..... അവൾക്ക് സന്തോഷമടക്കാൻ ആയില്ല.
അവൾ തുള്ളിച്ചാടി.
ഈശ്വരാ തനിക്കാ മാതളനാരങ്ങ കിട്ടണേ….
ശ്രീകുട്ടി ഉള്ളുരുകി പ്രാർത്ഥിച്ചു.
പെട്ടന്നാണ് അത് സംഭവിച്ചത് പുറത്ത് ശക്തമായ ഒരടിയും,
ഭഗവാനേ എന്റെ എല്ലൊടിഞ്ഞെന്നാ തോന്നുന്നത്
എന്ന് മുത്തശ്ശിയുടെ പതം പറച്ചിൽ…
ശ്രീകുട്ടിക്ക് എല്ലാം ഓർമ്മ വന്നു.
ചൂട് കാരണം നിലത്ത് കിടന്ന മുത്തശ്ശിയുടെ പുറത്തേക്കാണ് കട്ടിലിൽ നിന്ന് ഞാൻ വീണത്.
പരിസ്ഥിതി ദിനത്തിന്റെ പച്ചപ്പ്‌ പുറത്ത് വിരലടയാളമായി പതിഞ്ഞപ്പോൾ എല്ലാം ഓർമ്മവന്നു……

അതുല്യ ദിലീപ്
10 A സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ