സിസ്റ്റർ എലിസബത്ത് ജോയൽ സി. എസ്. ഐ. ഇ. എം. എച്ച്. എസ്. എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോ വിഡ് 19

ഓരോ നിമിഷവും പുരോഗമിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രസാങ്കേതിക ലോകവും മനുഷ്യനും പൊടുന്നനെ ഉത്ഖണ്ഠയുടെ ആഴങ്ങളിലേക്ക് വീണു. ധനികനെന്നോ ദരിദ്രനെന്നോ കറുത്തവനെന്നോ വെളുത്തവനെന്നോ ഇന്ത്യനെന്നോ പാകിസ്താനിയെന്നോ വ്യത്യാസമില്ലാതെ അത് മനുഷ്യവർഗ്ഗത്തെ നടുക്കി പ്ലേഗ്,സ്മാൾ പോക്സ്,എബോള തുടങ്ങിയ രോഗങ്ങൾക്ക് ശേഷം ആകസ്മികമായി കടന്നു വന്ന ഒരു രോഗമാണ്-കോവിഡ് 19 (കൊറൊണ വൈറസ് ഡിസീസ് 2019)


സാർസ് എന്ന കുടുംബത്തിൽപ്പെട്ട ഈ രോഗം പൊടുന്നനെ ലോകവ്യാപകമായി മാറി വികസിത രാജ്യങ്ങൾ പോലും ഈ മഹാമാരിയുടെ വിരൾതുമ്പിൽ ഒതുങ്ങി എന്നാൽ പ്രതീക്ഷ കൈവിടാതെ ജീവൻ പണയം വച്ച് ഡോക്ടർമാരും,ഭൂമിയിലെ മാലാഖമാരും മറ്റ് ആരോഗ്യപ്രവർത്തകരും രംഗത്തിറങ്ങി. ആദ്യമായി മലയാളിയുടെ ജീവിതത്തിലേക്ക് ‘ലോക്ക് ഡൗൺ’,’ക്വാറന്റീൻ’ തുടങ്ങിയ പുതിയ രീതികൾ കടന്നുവന്നു. പതിയെ തങ്ങൾ പോലും അറിയാതെ അവ ജീവിതത്തിന്റ ഒരു ഭാഗമായി മാറുകയും ചെയ്തു. ആരോഗ്യവകുപ്പിനൊപ്പം സാമൂഹിക അടുക്കളയും,സാമ്പത്തിക സഹായവും നല്കി നിരവധി വ്യക്തിത്ത്വങ്ങൾ പങ്കുചേരുകയും ചെയ്തു. വിദ്യാത്ഥികൾ ഉൾപ്പടെ തങ്ങളുടെ ചെറിയ അറിവിന്റ ലോകത്തുനിന്നും ആശുപത്രികളിൾ ആവശ്യമായ പലതിനും രൂപം നല്കി. ഇത്തരത്തിലുള്ള സേവനങ്ങളും സഹായങ്ങളും നമ്മുടെ സമൂഹത്തിന് പ്രതീക്ഷയുടെ പൊൺകിരണങ്ങൾ സമ്മാനിച്ചു.


വികസിത രാജ്യങ്ങൾപോലും കോവിഡിൽ പകച്ചു നില്ക്കുമ്പോൾ,കേരളത്തിന് കോവിഡിനെ പ്രതിരോധിക്കാൻ കഴിയുന്നതിൽ നമുക്ക് ഏറെ അഭിമാനിക്കാം. കോവിഡിനെ പ്രതിരോധിക്കുന്ന മരുന്നുകളും വാക്സിനുകളും കണ്ടെത്താൻ ലോകമെമ്പാടും ഗവേഷണങ്ങൾ ധ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുന്നു. ആസന്ന ഭാവിയിൽ തന്നെ അവ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം. ഗവൺമെന്റ് നല്കുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നമുക്ക് കോവിഡ്-19 ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം


അദ്ന സാറാ ജോസ്
9 C സി.എസ്.ഐ.ഇ.എം.എച്ച്.എസ്.എസ്.
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം