സിസ്റ്റർ എലിസബത്ത് ജോയൽ സി. എസ്. ഐ. ഇ. എം. എച്ച്. എസ്. എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം കൊറോണ ഒരു അവലോകനം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഒരു അവലോകനം

കൊറോണ അതെ പക്ഷേ ലോകാരോഗ്യസംഘടന നൽകിയ പേര് കോവിഡ് 19. ഇത് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. കൊറോണ മൃഗങ്ങളിൽ നിന്നാണ് മനുഷ്യരിലേക്ക് പകരുന്നത്. വവ്വാലുകൾ പന്നികൾ അങ്ങനെ പലതരം മൃഗങ്ങൾ. കോവിഡ് 19 കൊറോണ ഇനത്തിൽപ്പെട്ട ഒരു രോഗമാണ്. ഇതു മനുഷ്യന്റെ ശ്വാസകോശത്തെ ആണ് ബാധിക്കുന്നത്. ചൈനയിലെ വുഹാൻ എന്ന നഗരത്തിലെ ഒരു മാർക്കറ്റിലാണ് ഈ രോഗത്തിന്റെ തുടക്കം. അവിടെ നിന്ന് പലപല രാജ്യങ്ങളിലേക്ക് ആയി രോഗം പടർന്നു പിടിച്ചു. അതിന്റെ പ്രധാന കാരണം ജനങ്ങൾക്ക് ഇതിന്റെ ഗൗരവം മനസ്സിലാവാത്തത് കൊണ്ടാണ്. ലോകത്ത് ഇതുവരെ 23,31,099 പേർക്ക് സ്ഥിരീകരിക്കപ്പെട്ടു. അതിൽ 1,60,952 പേർ മരണപ്പെട്ടു. ഏറ്റവും കൂടുതൽ മരണം അമേരിക്കയിൽ, രണ്ടാമത് ഇറ്റലിയിൽ. ഇന്ത്യയിൽ കൊറോണ ആദ്യമായി സ്ഥിരീകരിക്കപ്പെട്ടത് കേരളത്തിലാണ്. ഇന്ത്യയിൽ ഇതുവരെ 15,712 പേർക്ക് സ്ഥിരീകരിക്കപ്പെട്ടു. അതിൽ 507 പേർ മരണപ്പെട്ടു.


കോവിഡ് കാരണം വളരെ ഏറെ കഷ്ടപ്പാട് ജനങ്ങൾക്ക് ഉണ്ടായി. പല രാജ്യങ്ങളും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. പല രാജ്യങ്ങളെയും സാമ്പത്തികസ്ഥിതി മോശമായി. ലോകത്തെ തന്നെ പല കായിക വിനോദങ്ങളും റദ്ദാക്കി. അതിൽ വിമ്പിൾഡൺ ലോകകപ്പ് ഉൾപ്പെടും. ഇന്ത്യയിൽ IPL മാറ്റിവെച്ചു. ലോകം തന്നെ വീടുകളിൽ ഒതുങ്ങി. പല രാജ്യങ്ങളിലും ആവശ്യത്തിന് രോഗപ്രതിരോധ എക്യുമെൻസ് ഇല്ല. എന്നാൽ മനുഷ്യർ മനസ്സുകൊണ്ട് ഒരുമിക്കുന്നു.

കോവിഡ് പ്രതിരോധിക്കാൻ ഉള്ള ഏക പോംവഴി ശുചിത്വം പാലിക്കുക എന്നുള്ളതാണ്. ഇടയ്ക്കിടെ കൈകൾ സാനിറ്റിസറുകൾ ഉപയോഗിച്ച് കഴുകുക. വീടിനുപുറത്ത് പോകുമ്പോൾ മാസ്ക കൃത്യമായി ധരിക്കുക. കൂടാതെ ഗവൺമെന്റ് പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുകയും വേണം. കേരളം ഇതിനെ ഫലപ്രദമായി നേരിടുകയാണ്. നമ്മൾ ഇതിനെ തീർച്ചയായും നേരിടും.


കാശിനാഥ് എസ് ജി
8 E സി.എസ്.ഐ.ഇ.എം.എച്ച്.എസ്.എസ്.
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം