സി.എച്ച്.എസ് കാൽവരിമൗണ്ട്/അക്ഷരവൃക്ഷം/കൊറോണ ഒരു അവലോകനം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഒരു അവലോകനം

ലോകത്തെത്തന്നെ മാറ്റിമറിച്ച ഒരിന്ദ്രജാലമാണ് കോവിഡ്-19 അഥവാ കൊറോണ വൈറസ് ഡിസീസ്-2019. ഇക്കാലത്ത് കേരളത്തിലും ഇന്ത്യ മുഴുവനിലും ലോക്ഡൗൺ'പാത്രം കൊട്ടലോടെ'ആരംഭിച്ചു. കൊറോണയുടെ രംഗപ്രവേശനത്തോടെയാണ് പലരും അധ്വാനികളും പരിസരസ്നേഹികളും കൂട്ടിലടച്ച തത്തയും ഒക്കെയായത്. ഇന്ത്യയിൽ മാത്രമല്ല ലോകത്താകമാനം ഒരു ലോക്ഡൗൺ. എന്താ ചെയ്കാ! ഈശ്വരന്റെ ഓരോ കളികളേ!

ലോകത്തെയാകമാനം പിടിച്ചുകുലുക്കിയ കൊറോണ! ഒന്നരലക്ഷം പേരെ കൊന്നൊടുക്കിയ കൊറോണ! സമ്പർക്കം കൊണ്ടു തന്നെ 160 രാജ്യങ്ങളിൽ എത്തിപ്പെട്ട കൊറോണ! ഏതോ വുഹാനിൽ ആർക്കോ തുടങ്ങിയ ഈ കൊറോണ ഇത്ര പടരുമെന്നാരു കണ്ടു? പല രാജ്യങ്ങൾക്കും ഈ മഹാമാരിയെ പിടിച്ചുനിർത്താനാവുന്നില്ല!

കേളത്തിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തതു മുതൽ എണ്ണയിട്ട യന്ത്രം പോലെ നമ്മുടെ സർക്കാരും ആരോഗ്യപ്രവർത്തകരും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അധ്വാനിച്ചു. അവർക്കു താങ്ങായി പൊതുജനം വീട്ടിലിരുന്നു. ഈ അവസരത്തിലാണ് ശുചിത്വത്തിന്റെയും രോഗപ്രതിരോധത്തിന്റെയും ഒക്കെ പ്രാധാന്യം മനുഷ്യൻ അറി‍‍ഞ്ഞത്. ഇടക്കിടെ കൈകഴുകാനും കുളിക്കാനും മാസ്ക് ധരിക്കാനും മറ്റുള്ളവരുമായി അകലം പാലിക്കാനും അങ്ങനെ വ്യക്തി ശുചിത്വം പാലിച്ച് വീട്ടിലൊതുങ്ങാനും മാധ്യമങ്ങളും സർക്കാരും ഒരേ സ്വരത്തിൽ ഉദ്ബോദിപ്പിച്ചു. ഇവയെല്ലാം രോഗപ്രധിരോധത്തിന്റെ ഭാഗമാണ്.
“ശുചിത്വം എന്നാൽ രോഗങ്ങളുടെ പടരൽ തടയാനും ആരോഗ്യം നിലനിർ ത്താനും സഹായിക്കുന്ന പ്രവർത്തനങ്ങളാണ്"എന്ന WHO യുടെ സന്ദേശം അർ വത്തായത് ഈ അവസരത്തിലാണ്. ശരീരശുചിത്വവും പരിസരശുചിത്വവും നാം പാലിക്കണം. ആരോഗ്യപ്രവർത്തകരും സർക്കാരും നൽകുന്ന നിർദേശങ്ങൾ അനുസരിക്കണം. ശരീരശുിത്വം മാത്രം പോരാ, പരിസരവും അണുവിമുക്തമാക്കണം. വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കുക. ഇതും ശുചിത്വത്തിൽ പെടും. മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കിയും അനാവശ്യമായി പുറത്തിറങ്ങാതെയും നാം സർക്കാരുമായി സഹകരിക്കണം.

വിദേശരാജ്യങ്ങളിൽ ശരിയായ ചികിത്സ പോലും കിട്ടാതെ, രോഗപ്രധിരോധം നടത്താനാവാതെ,ഗവൺമെന്റുകൾ വലയുമ്പോൾ, ലോകത്തിന് മാതൃകയാവുകയാണ് ഇന്ത്യ. ഇന്ത്യയുടെ പോരാട്ടത്തിന് ഐക്ക്യദാർ ഢ്യം പ്രഖ്യാപിച്ച് സ്വിറ്റ്സർലണ്ടും രംഗത്തെത്തി. രോഗം വന്നുചികിത്സിക്കുന്നതിനേക്കാൾ രോഗപ്രതിരോധം നടത്തുന്നതിലാണ് കാര്യം. അതിനാണ് ജനങ്ങോട് വീട്ടിലിരിക്കാൻ ഗവൺമെന്റ് പറയുന്നത്.

പ്രതിരോധത്തിന്റെ പഴുതടച്ചുള്ള ഇടപെടലുകളിലൂടെ നമുക്ക് വിജയം കണ്ടെത്താൻ സാധിക്കും. പ്രതിരോധത്തിന്റെ ഭാഗമായി മാത്രമല്ല, മനുഷ്യൻ ഇന്ന് പ്രകൃതിയോടടുക്കുന്നു. സമയംപോക്കിനാണെങ്കിൽ കൂടി സ്വന്തം തൊടിയിലേക്കും വീട്ടിലെ ചെടിച്ചട്ടികളിലേക്കും മനുഷ്യന്റെ ശ്രദ്ധ തിരി‍ഞ്ഞു. വ്യവസായശാലകളുടെയും വാഹനങ്ങളുടെയും പ്രവർത്തനം നിലച്ചതിനാൽ ഭൂമിക്ക് കൊറോണ ഒരു വിധത്തിൽ അനുഗ്രഹമാണ്. എങ്കിലും സ്വന്തം മക്കൾ മരിച്ചുവീഴുന്നത് കാണുമ്പോൾ ഏതമ്മയാണ് തളരാതിരിക്കുക?

പക‍‍ർച്ചവ്യാധി നിയമം തന്നെ ഇക്കാലത്ത് പാസാക്കി.ഇവയെല്ലാം രോഗപ്രതിരോധത്തിന്റെ ഭാഗമാണ്,യഥാർത്ഥത്തിൽ ശുചിത്വത്തിന്റെ ഓർമപ്പെടുത്തലാണ്,പരിസ്ഥിതിയെ അറിയിക്കലാണ്,ഗവൺമെന്റ് നൽകുന്ന കരുതലാണ്.

നല്ല ശീലങ്ങൾ വളർത്താൻ ദൈവം നൽകിയ ഒരവസരമാണിത്.ക്രിയാത്മകമായും ഫലപ്രദമായും ഈ സമയത്തെ വിനിയോഗിക്കുവാൻ നമുക്ക്സാധിക്കണം. നമ്മിലുറങ്ങിക്കിടക്കുന്ന സർഗവാസനകളെ തൊട്ടുണർത്താനും ഈ കൊറോണക്കാലത്തിൽ നമുക്ക് കഴിയട്ടെ..........

മരിയ ബോബി
9 C സി.എച്ച്.എസ് കാൽവരിമൗണ്ട്
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം