സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/രോഗമുക്തി

Schoolwiki സംരംഭത്തിൽ നിന്ന്
രോഗമുക്തി

നേരമൊട്ടും വൈകിയില്ല
കൂട്ടുകാരേ കേൾക്കൂ(2)
മർത്ത്യരെ കൊന്നൊടുക്കാൻ
വന്നൊരീ കൊറോണയെ
 സോപ്പും വെള്ളവും ചേർത്തിടയ്ക്കിടെ
 കൈകഴുകിമാറ്റാം (2)
( നേരമൊട്ടും)

 വീടും ചുറ്റുപാടുമെല്ലാം
 വൃത്തിയാക്കി വെയ്ക്കാം
 വ്യക്തികൾ നാം ശ്രദ്ധിച്ചീടുകിൽ
 രോഗമുക്തരാകാം (2)
( നേരമൊട്ടും)

 ഒത്തുചേരൽ വേണ്ട വേണ്ട ഹസ്തദാനവും ത്യജിക്ക
 ഇന്നുനാമകന്നു നിന്നാൽ
 പിന്നെയൊന്നായ് ചേരാം (2)
( നേരമൊട്ടും)

 മുഖാവരണം ഓർമ്മവേണം
 പുറത്തിറങ്ങണമെന്നാൽ
 ലോകനന്മയ്ക്കായ് നമ്മൾക്കാവതെല്ലാം ചെയ്യാം(2)
( നേരമൊട്ടും)

ജിഷ്മ രാജ്
10 I സി.എച്ച്.എസ്.എസ്. പോത്തുകല്ല്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത