സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/കവളപ്പാറ - ആത്മവിശ്വാസത്തിന്റെ ഭൂമിക

Schoolwiki സംരംഭത്തിൽ നിന്ന്
കവളപ്പാറ - ആത്മവിശ്വാസത്തിന്റെ ഭൂമിക


കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ നിന്ന് ഇന്ന് കര കയറിക്കൊണ്ടിരിക്കുകയാണ് പോത്ത് കല്ല് പഞ്ചായത്തിലെ കവളപ്പാറ .2019 ഓഗസ്റ്റ് എട്ടിന് രാത്രി 7 30ന് 30 വീടും 59 ജീവനുകളും മുത്തപ്പൻമല ഇടിഞ്ഞുവീണു ഇല്ലാതെയായി .പിന്നീടുള്ള ദിവസങ്ങളിൽ പോലീസും , അഗ്നിശമനസേനയും, നാട്ടുകാരും രാപ്പകലില്ലാതെ ദുരന്തഭൂമിയിൽ ഉണ്ടായിരുന്നു . സമീപത്തുള്ള റോഡുകളെല്ലാം തകർന്നതിനാൽ യാത്ര വളരെ ദുഷ്കരമായിരുന്നു. ആ നാളുകളിൽ കേരളത്തിന് അകത്തും പുറത്തും നിന്ന് സഹായങ്ങൾ ഒഴുകിയെത്തി. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സംഘടനകൾ വീട് നിർമ്മിച്ചു കൊടുത്തു. പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ടപ്പോൾ അത് എത്തിച്ചു നല്കാനും സർക്കാരിനായി. വിവിധ സംഘടനകളുടെ പേരിൽ ധന സഹായങ്ങൾ ലഭിച്ചു. ഇങ്ങനെ ഭാവിയിലുണ്ടാകുന്ന ഏതൊരു പ്രകൃതി ദുരന്തത്തെ യും നേരിടുവാൻ ആ പ്രളയം കവളപ്പാറയിലെ ജനങ്ങളെ പഠിപ്പിച്ചു. കൊറോണ യുടെ ഈ നാളുകളിലും ലും കവളപ്പാറ ക്കാരുടെ ആത്മ വിശ്വാസത്തിന്റെ കാരണം മറ്റൊന്നുമല്ല.



സിയാൽ മരിയ തോമസ്
9 I സി.എച്ച്.എസ്.എസ്. പോത്തുകല്ല്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം