സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ ശുചിത്വമാണ് ആരോഗ്യം
ശുചിത്വമാണ് ആരോഗ്യം
നാം പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ് വെള്ളം കെട്ടി നിൽക്കൽ. വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള സാഹചര്യങ്ങൾ പരമാവധി ഒഴുവാക്കണം മുറ്റത്തേക്കെറിയുന്ന ചിരട്ട, മുട്ടത്തോട് എന്നിവ കളിലെല്ലാം വെള്ളം കെട്ടി നിൽക്കാൻ സാധ്യത ഏറെയാണ്. കെട്ടി നിൽക്കുന്ന വെളളത്തിൽ കൊതുക് മുട്ടയിട്ട് പെരുകുന്നു. അതിനനുവതിക്കരുത്. ചിരട്ട പോലുള്ള വെള്ളം കെട്ടി നിൽക്കുന്ന വസ്തുക്കളെല്ലാം കമഴ് ത്തി വെക്കാൻ ശ്രദ്ധിക്കണം. ആഴ്ച്ചയിലൊരിക്കലെങ്കി ലും ഡ്രൈടെ ഡേ ആചരിച്ച് കൊതുകുകളുടെ ഉറവി നശീകരണം നടത്തണം. പരിസരശുചിത്വത്തിന്റെ മറ്റൊരുഘട്ടമാണ് ജൈവമിലിന്യ നിക്ഷേപം. അതിനായി ധാരാളം ഉറവിടങ്ങൾ നമുക്ക് നിർമിക്കാൻ സാധിക്കും ബയോഗ്യാസ് പ്ലാന്റ്, കിച്ചൺ ബിൻ, മണിരക്കമ്പോസ്റ്റ്, ഇങ്ങനെ പലതും. ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽ മാത്രം നിക്ഷേപിക്കുക. ഇതുകൊണ്ട് നമുക്ക് പല ഗുണങ്ങളുമുണ്ട്. മാലിന്യങ്ങൾ ഒഴിയുകയും
പാചകവാതകം ലഭിക്കാനും സാധിക്കുന്കയും ചെയ്യുന്നു. പരിസരശുചിത്വം നന്നായി പാലിച്ചാൽ അതുമൂലമുണ്ടാകുന്ന രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാം. പരിസരശുചിത്വം മാത്രമല്ല വ്യക്തി ശുചിത്വവും രോഗപ്രധിരോധത്തിന് സഹായിക്കുന്നു. വ്യക്തിശുചിത്വം നാം ഓരോരുത്തരും പാലിക്കണം. ദിവസേനയുള്ള കുളിയും അതിൽ പെട്ടതാണ്. അതിൽ ഒരു മുടക്കും വരുത്തരുത്. മനുഷ്യന്റെ തൊക്കിൽ അഴുക്കുകൾക്കൊപ്പം രോഗാണുക്കളും അടിഞ്ഞുകൂടുന്നു. കുളിക്കുമ്പോൾ വെള്ളത്തിനൊപ്പം തൊക്കിൽ നിന്ന് രോഗാണുക്കൾ പോകുന്നു. പല രോഗങ്ങളും പകരുന്നത് സമ്പർക്കത്തിലൂടെയും വായുവിലൂടെയുമാണ്. ഒരാളെ സ്പർഷിച്ചാൽ രോഗാണുക്കൾ നമ്മുടെ കൈകളിൽ പറ്റിപ്പിടിക്കുന്നു. അതു കൊണ്ട് നമ്മൾ കൈകൾ ഇടക്കിടെ കഴുകണം. പുറത്തു പോയി വരുമ്പോൾ കയ്യും മുഖവും
സോപ്പുപയോഗിച്ച് നന്നായി കഴുകണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും വായ തുവ്വാല കൊണ്ട് മറക്കണം. ചില കുട്ടികളിൽ രോഗപ്രതിരോധ ശേഷി കുറവായിരിക്കാം. എന്നാൽ ശുചിത്വം പാലിക്കാത്ത കുട്ടികളാണ് അധികവും. നഖം കടി ശീലമുള്ളവരായിരിക്കും പല കുട്ടികളും. നഖം കടിക്കുന്നതിലൂടെ നഖത്തിനുള്ളിൽ അടിഞ്ഞു കൂടിയ ചെളിയും രോഗാണുക്കളും കുട്ടിയുടെ വായിൽ കടക്കുന്നു. അത് പല മാരഗ രോഗങ്ങൾക്കും കാരണമാകുന്നു. നഖം കടിക്കുന്നതിലൂടെ മാത്രമല്ല കൈകൾ കഴുകാതെ ഭക്ഷണം കഴിക്കുന്നതിലൂടെയും നഖത്തിനുള്ളിലെ അണുക്കൾ ഭക്ഷണത്തിൽ ചേർന്ന് വായിലെത്തുന്നു. ഭക്ഷണം. നഖം ആഴ്ചയിലൊരിക്കൽ മുറിക്കണം. മുറിച്ചതിന് ശേഷം കൈകൾ കഴുകാനും നാം മറക്കരുത്. നഖം മുറിച്ചതിന് ശേഷം കൈകൾ കഴുകാതെ ദേഹത്ത് മാന്തുകയോ മറ്റോ ചെയ്താൽ വെള്ളപ്പാണ്ട് പോലുള്ള മാരക രോഗങ്ങൾക്ക് അത് കാരണമാകും. ഭക്ഷണം കഴിക്കുതിന് മുൻപ് കൈകൾ കഴുകാനും, ആഴ്ചയിലൊരിക്കൽ നഖം മുറിക്കാനും, നഖം മുറിച്ച ഉടനെ കൈകൾ കഴുകാനും കുട്ടികളെ ശീലിപ്പിക്കണം. വസ്ത്രം ഉണങ്ങാതെ വരുമ്പോൾ നനഞ്ഞ വസ്ത്രം ധരിക്കുന്നവരാണ് പലരും. അത് നല്ലതല്ല. അത് ഫംഗസ് ബാധയുണ്ടാകാൻ സാധ്യതയുണ്ട്. മഴക്കാലങ്ങളിൽ തിളപ്പിച്ചച്ച വെള്ളം മാത്രം കുടിക്കുക. മഴക്കാലങ്ങളിൽ കിണറിലെ വെള്ളം അഴുക്ക് കലർന്നതായിരിക്കും. തിളപ്പിക്കുന്നതിലൂടെ ജലം ശുദ്ധമാകുന്നു. നാം കഴിക്കുന്ന ഭക്ഷണം ശുചിയായിരിക്കണം. നമ്മുടെ അടുക്കള എപ്പോഴും വൃത്തിയായിരിക്കണം. പാകം ചെയ്ത ഭക്ഷണം അടച്ചു വെക്കാൻ മറക്കരുത്. അതിൽ പ്രാണികൾ കാലിലും മറ്റു പറ്റിപ്പിടിച്ച അഴുക്കും അണുക്കളും ഭക്ഷണത്തിലാകുന്നു. അത് രോഗങ്ങൾക്ക് കാരണമാകുന്നു. മനുഷ്യൻ എല്ലാ മേഘലകളിലും ശുചിത്വം പാലിച്ചാൽ പല മാരാരോഗങ്ങളിൽ നിന്നും രക്ഷ നേടാം 'Prevention is better than cure'
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം