സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/അക്ഷരവൃക്ഷം/രോഗവും ശുചിത്വവും
രോഗവും ശുചിത്വവും
നമ്മുടെ നാട്ടിൽ പലതരം രോഗങ്ങളുണ്ട് പനി, ചുമ , മഞ്ഞപ്പിത്തം തുടങ്ങിയവ. അതുപോലെ തന്നെ പല മാരകമായ രോഗങ്ങളും മനുഷ്യൻറെ കൂടെയുണ്ട് . നിപ പോലെയുള്ള വൈറസ് രോഗങ്ങൾ വവ്വാലിൽ നിന്നാണ് വന്നത് അത് അതിവേഗം മനുഷ്യരിലേക്ക് പടർന്നുപിടിച്ചു. ഇപ്പോൾ കൊറോണ അഥവ കൊവിഡ് 19 എന്ന മാരക വൈറസ് പകർത്തുന്ന രോഗവും ലോകജനതയെ കൊന്നൊടുക്കി കടന്നുവരുന്നു .2019 ഡിസംബറിൽ ചൈനയിലെ വുഹാൻ നഗരത്തിലാണ് കൊറോണ രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്. 2020 ജനുവരി ആയപ്പോഴേക്കും അത് നമ്മുടെ കേരളത്തിലേക്കും പടർന്നുപിടിച്ചു. ജനങ്ങളിൽ മരണഭീതി പടർത്തി അതിപ്പോഴും വ്യാപിച്ചു കൊണ്ടേയിരിക്കുന്നു .വൈദ്യശാസ്ത്രത്തിന് പോലും ഈ വൈറസിനെ മുന്നിൽ മുട്ടു മടക്കേണ്ടത് ആയിട്ട് വന്നു. സൂക്ഷ്മ വൈറസുകൾ ആഗോള ഭീകരൻമാരായി, ഇവയെ നേരിടാൻ ലോകരാജ്യങ്ങൾ ലോകഡൗൺലേക്ക് നീങ്ങി . ലോകമൊട്ടാകെ ശാരീരിക ശുചിത്വത്തെക്കുറിച്ച് ബോധവൽക്കരണവും കൈകഴുകൽൻറെ പ്രാധാന്യത്തെക്കുറിച്ച് ചർച്ചയും തുടങ്ങി, അണുനാശിനി കളുടെ ഉപയോഗത്തെക്കുറിച്ചും കൈകഴുകൽൻറെ പ്രാധാന്യം മനസ്സിലാക്കാനും വേണ്ടി ലോകാരോഗ്യ സംഘടന എല്ലാവർഷവും ഒക്ടോബർ 15 ലോക കൈകഴുകൽ ദിനമായി ആചരിക്കാൻ തീരുമാനിച്ചിട്ടുണ്ട് വെള്ളം, സോപ്പ്, കൈകൾ എന്നിവ ചേർന്ന ചിത്രമാണ് ഇതിൻറെ ഔദ്യോഗിക ചിഹ്നം, ശുചിത്വം ഒരു പരിധിവരെ രോഗം വരാതിരിക്കാൻ സഹായിക്കുന്നു മഹാമാരി കളെ തടയാൻ നമുക്കെല്ലാവർക്കും ശുചിത്വം പാലിക്കാം , ഒരുമിച്ച് പ്രവർത്തിക്കാം
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം