സി.എം.എസ്. എൽ .പി. എസ്. ചുങ്കപ്പാറ/ചരിത്രം
കേരളത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച സി.എം.എസ് മിഷണറിമാരാൽ 1898 ൽ സ്ഥാപിച്ച ഒരു വിദ്യാലയമാണ് സി.എം.എസ്.എൽ.പി.സ്കൂൾ ചുങ്കപ്പാറ. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ കോട്ടാങ്ങൽ പഞ്ചായത്തിലെ മലയോര ഗ്രാമമായ ചുങ്കപ്പാറയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആരംഭകാലത്ത് പള്ളിക്കൂടവും പ്രാർത്ഥനാലയവുമായി സ്ഥാപിച്ച ഈ സ്ഥാപനം കോട്ടാങ്ങൽ, ചുങ്കപ്പാറ, നാഗപ്പാറ, നിർമ്മലപുരം, പെരുമ്പെട്ടി തുടങ്ങിയ പ്രദേശങ്ങളിലുള്ള ജനങ്ങളുടെ ആദ്യത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക സ്ഥാപനമായിരുന്നു.
സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ കീഴിലുള്ള സി.എം.എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ചുങ്കപ്പാറ സി.എം.എസ്.എൽ.പി സ്കൂൾ ,കൊറ്റനാട് സെന്റ്. സ്റ്റീഫൻസ് സി. എസ്. ഐ ചർച്ചിനു കീഴിലാണ് പ്രവർത്തിക്കുന്നത്. ചുങ്കപ്പാറയുടെ വിദ്യാഭ്യാസ സാംസ്ക്കാരിക രംഗത്ത് ചലനാത്മകമായ മാറ്റം സൃഷ്ടിച്ച ഈ വിദ്യാലയം 124 വർഷമായി ഇവിടെ നില കൊള്ളുന്നു. ഗൃഹാതുരത്വം തുളുമ്പുന്ന ഈ വിദ്യാലയം കെട്ടിലും മട്ടിലും പഴമയുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.