സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/അക്ഷരവൃക്ഷം/പൂച്ചയും എലിയും

Schoolwiki സംരംഭത്തിൽ നിന്ന്
പൂച്ചയും എലിയും

ഒരു ദിവസം ഒരു പൂച്ച വിശന്നു വലയുകയായിരുന്നു. ആ സമയത്താണ് ഒരു എലിയെ കണ്ടത്. പൂച്ച എലിയുടെ അടുത്തേക്ക് പതുക്കെപ്പതുക്കെ എത്തി. പെട്ടെന്ന് എലി തിരിഞ്ഞുനോക്കി. പൂച്ചയെ കണ്ടതോടെ എലി ഒരു കാട്ടിലേക്ക് ഓടി. എലിയുടെ പിന്നാലെ പൂച്ചയും ഓടി. എലി ഒരു സിംഹത്തെ കണ്ടു. അത് പേടിച്ചു പോയി. സിംഹം ചോദിച്ചു, " നീ എന്തിനാണ് ഓടുന്നത്"? " എന്നെ ഒരു പൂച്ച തിന്നാൻ വരികയാണ്. പക്ഷേ നീ എന്നെ തിന്നരുത്". എലി പറഞ്ഞു. "ഞാൻ നിന്നെ തിന്നുന്നില്ല. നീ പേടിക്കേണ്ട. ഞാൻ ആ പൂച്ചയെ ഓടിച്ചോളാം. " പൂച്ച അവിടെയെത്തി. പൂച്ച സിംഹത്തെ കണ്ടപ്പോൾ അവിടെനിന്ന് ഓടി. എലി സിംഹത്തിന് നന്ദി പറഞ്ഞു. അവർ നല്ല സുഹൃത്തുക്കൾ ആയി.

നന്ദന.കെ.ഡി
3 ഡി സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ