സാൻതോം എച്ച്.എസ്. കണമല/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം- കൊറോണ കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം- കൊറോണ കാലത്ത്

നമ്മൾ മനുഷ്യർ ചിന്തിക്കുന്നത് നമ്മളാണ് ഭൂമിയെ കരുതുന്നുവർ എന്നാണ്. നമ്മുടെ ബുദ്ധികൊണ്ടാണ് മുന്നോട്ടു പോകുന്നതെന്നാണ്. എന്നാൽ ലോകമെങ്ങും പടർന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസ് നമ്മളെ യാഥാർഥ്യം കാണിച്ചു തന്നു. ബോംബും മിസൈലും ഒക്കെ കണ്ടുപിടിച്ച മനുഷ്യർ ഈ ചെറിയ വൈറസിനു മുൻപിൽ പകച്ചു നിന്നു.

      

ഇതിലൂടെ നമ്മൾ ശുചിത്വത്തിന്റെ പ്രാധാന്യം ഏറെ മനസിലാക്കി. വെറും ഒരു കൈകഴുകലിലൂടെ രോഗപ്രതിരോധവും നമ്മുടെ ജീവനെ തന്നെ നിലനിർത്താൻ കഴിയുന്ന അവസ്ഥയിലായി. ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെയും പരിസ്ഥിതി ശുചിത്വത്തിന്റെ പ്രധാന്യവും മനസ്സിലാക്കി. ഈ ലോക്ക് ഡൗണിലൂടെ കുടുംബബന്ധങ്ങൾ ഊഷ്മളമാക്കാനും പരിസ്ഥിതിയെ കൂടുതൽ അറിയാനും സാധിക്കുന്നു.

        

ലോക്ക് ഡൗണ് കാലം മനുഷ്യനെന്നപോലെ ഭൂമിക്കും വിശ്രമത്തിന്റെ കാലമായി. ഇപ്പോൾ വാഹനങ്ങൾ നിരത്തിൽ ഇറങ്ങാത്തതുകൊണ്ട് അന്തരീക്ഷമലിനീകരണമില്ല, ശബ്‌ദമലിനീകരണമില്ല, മൃഗങ്ങൾക്ക് ഭയം ഇല്ലാതെ നടക്കാം, പക്ഷികൾ സ്വന്തന്ത്രമായി പറക്കുന്നു. ഭാരതത്തിന്റെ പുണ്യ നദിയായ ഗംഗ അതിന്റ പരിശുദ്ധി വീണ്ടെടുക്കുകയാണ്. പക്ഷികളേയും, മൃഗങ്ങളേയും കൂട്ടിൽ അടച്ചപോൾ അവർ അനുഭവിച്ച വേദന, ഇപ്പോൾ മനുഷ്യർ അറിയുന്നു. മനുഷ്യർ പരിസ്ഥിതിയെ മനസ്സിലാക്കാനും, അതിനെ വൃത്തിയായി സംരക്ഷിച്ചു അസുഖങ്ങളെ പ്രതിരോധിക്കാൻ, ഈ കാലം നമ്മെ പ്രാപ്തരാക്കുന്നു.

      

  ഈ സമയത്ത് നമ്മുടെ സമ്പത്ത് വ്യവസ്ഥ ഇടിയുമ്പോൾ, നമ്മുടെ പരിസ്ഥിതി വ്യവസ്ഥ മുന്നേറുകയാണ്. നമ്മൾ ഇപ്പോൾ ആ പഴയ നല്ല കാലത്തേക്ക് മടങ്ങുകയാണെന്ന് എനിക്ക് തോന്നുന്നു. ഇപ്പോൾ ആർക്കും ജങ്ക് ഫുഡും, കൂൾ ഡ്രിങ്ക്സും ഒന്നും വേണ്ട. നമ്മുടെ പറമ്പിൽ ഉള്ള ചക്കയും മുരിങ്ങക്കായുമൊക്കെ തിരിച്ചു വന്നിരിക്കുന്നു. നമ്മൾ ഒരു സാധാരണ ജീവിതശൈലി ശീലിച്ചു കഴിഞ്ഞിരിക്കുന്നു . ഈ കൊറോണ കാലം കഴിഞ്ഞാലും, ഈ കാലയളവ് തന്ന പാഠങ്ങൾ നമ്മുടെ മനസ്സിൽ എപ്പോഴും കാണും.

     

നമ്മുടെ നാടൻ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ രോഗപ്രതിരോധവും, അവധി സമയം ഫലപ്രദമായി വിനിയോഗിക്കുന്നതിലൂടെ സ്ട്രെസ് ഒഴിവാക്കാനും, ശരിയായ വ്യായാമത്തിലൂടെ നമ്മുക്ക് നല്ല ആരോഗ്യം ആർജിക്കാനും സാധിക്കും . ഈ കൊറോണ കാലം പരിസ്ഥിതിയെ കൂടുതൽ അറിയാനും, വ്യക്തിശുചിത്വം പാലിക്കുവാനും, രോഗപ്രതിരോധശേഷി നേടുവാനും ഏറെ സഹായകമായിട്ടുണ്ട് . ഈ കൊറോണ കാലത്ത് നല്ല പരിസ്ഥിതിയും നല്ല മനുഷ്യ മനസുകളും രൂപം കൊള്ളട്ടെ.

എയ്ഞ്ചൽ മരിയ ടോം
9 ബി സാൻതോം ഹൈസ്കൂൾ കണമല
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം