LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
16-03-202614034

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

.2025 -28 ബാച്ചിന്റെ പ്രവേശന പരീക്ഷ ജൂൺ ഇരുപ്പത്തിയഞ്ചാം തീയതി ഒമ്പതാം ക്ലാസിലെ അംഗങ്ങളായ മരിയ മനോജ്, എമിലിൻ അജീന ബിജു മരിയ സി എസ് എന്നി അംഗങ്ങളുടെ സഹായത്തോടെയും കൈ യ്റ്റ് മിസ്ട്രസുമാരായ ഷെറിൻ കുര്യാക്കോസിന്റെയും സിമി തോമസിന്റെയും നേതൃത്വത്തിലാണ് പരീക്ഷ നടത്തിയത്. പ്രവേശന പരീക്ഷയ്ക്ക് മുന്നോടിയായി മോഡൽ പരീക്ഷ നടത്തിയിരുന്നു. പരീക്ഷ ഇൻസ്റ്റാളേഷൻ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കയറ്റങ്ങൾ സജീവമായി പങ്കെടുത്തു. 33 കുട്ടികളാണ് പരീക്ഷ അറ്റൻഡ് ചെയ്തത്. പരീക്ഷ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3:00 മണി വരെ ആയിരുന്നു. രണ്ടു കുട്ടികൾ എസ്പിസി സെലക്ഷൻ കിട്ടി എസ്പി സിലേക്ക് പോവുകയുണ്ടായി. 30 കുട്ടികളെയാണ് ബാച്ചിലേക്ക് സെലക്ട് ചെയ്തത്.


പ്രിലിമിനറി ക്യാമ്പ്

2025 28 വർഷത്തെ ക്യാമ്പ് സെപ്റ്റംബർ 16 ന് നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മാത്യു എൻ വി ഉദ്ഘാടന കർമ്മം നിർവഹിച്ചു ക്യാമ്പിൽ കൈറ്റിൽ നിന്നും മാസ്റ്റർ ട്രെയിനർ കരുൺ രാജ് മാസ്റ്റർ ക്ലാസുകൾ നയിച്ചു. ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ്. പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ്, മലയാളം കമ്പ്യൂട്ടിങ്ങ്,ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,ഇലക്ട്രോണിക്സ്, ആനിമേഷൻ, പ്രോഗ്രാമിൽ തുടങ്ങി നിരവധി

മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികളെ ബോധ്യപ്പെടുത്തി.കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.

ഉദ്ദേശലക്ഷ്യങ്ങൾ

ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽസ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും വ്യക്തമാക്കുക.. ലിറ്റിൽ കൈറ്റ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക.ഹൈടെക് ക്ലാസുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക. പദ്ധതി പ്രവർത്തനങ്ങൾ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പു ആക്കുക എന്നിവയായിരുന്നു.

ക്യാമ്പ് പ്രവർത്തനങ്ങൾ

സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് വിദ്യാർഥികളെ റോബോട്ടിക്സ്,ഈ കൊമേഴ്സ്, ജിപിഎസ്, വി ആർ എന്നീ ഗ്രൂപ്പുകളായി തിരിച്ചു ഓരോ സെക്ഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി

ഗെയിം നിർമ്മാണം

ലിറ്റിൽ കൈറ്റ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിന് സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി.

ആനിമേഷൻ

ആനിമേഷൻ സങ്കേതങ്ങൾ പരിചയപ്പെടുത്തുന്നതിന് ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ നിർമ്മാണ മത്സരം നടത്തി.

ഉച്ചഭക്ഷണത്തിനുശേഷം റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തി അതിന്റെ ഉപയോഗവും കോഡിങ് നടത്തുന്നത് എങ്ങനെയെന്നും എന്നും വിദ്യാർത്ഥികളെ പരിചയപ്പെടുത്തി.

രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണം

 

കുട്ടികളുടെ ക്യാമ്പിന് ശേഷം രക്ഷിതാക്കൾക്ക് മീറ്റിംഗ് ഉണ്ടായിരുന്നു. മീറ്റിങ്ങിൽ ക്ലബ്ബിന്റെ പ്രാധാന്യം പദ്ധതിയുടെ പ്രവർത്തനം വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ വിശദീകരിച്ചു കുട്ടികൾ തയ്യാറാക്കിയ ആനിമേഷൻ,റോബോട്ടിക് ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് മാറുന്ന സാങ്കേതിക വിദ്യയുമായി എളുപ്പത്തിൽ ഇടപഴകാൻ പഠിക്കുമെന്നും. ഇവിടെ പഠിക്കുന്ന അടിസ്ഥാന കാര്യങ്ങൾ അവരുടെ ജീവിതത്തിൽ ഉപകാരപ്പെടും എന്നും പാരൻസിനെ ബോധ്യപ്പെടുത്തി. ക്യാമ്പ് നാലരയോട് കൂടി അവസാനിച്ചു.