ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/അക്ഷരവൃക്ഷം/കൊറോണ എന്ന രാജാവ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന രാജാവ്

ഇന്ന് നമ്മുടെ ലോകത്തെ മുഴുവൻ ഭരിക്കുന്നത് കോവിട് 19എന്ന് പേരുള്ള ഒരു കുഞ്ഞു വൈറസ് ആണ്. ഇവനൊരു കുഞ്ഞനാണെങ്കിലും ലോകത്തെ മുഴുവൻ ഭരിക്കാനുള്ള കഴിവ് ഇന്നിവനുണ്ട്. എന്നാൽ ഈ രാജാവ് ദുർഭരണം നടത്തി പ്രജകളെയെല്ലാം ദ്രോഹിക്കുകയാണ്. ഇങ്ങനെ പോയാൽ ഇവൻ ഈ ലോകം തന്നെ നശിപ്പിക്കും എന്ന് മനസിലാക്കിയ ജനങ്ങൾ ഏതുവിധേനയും ഇവനെ നശിപ്പിക്കണമെന്ന് ഒറ്റക്കെട്ടായി പ്രതിജ്ഞയെടുത്തു അവർ ജാതിയോ മതമോ വേഷമോ സമ്പത്തോ ഒന്നും തന്നെ നോക്കിയില്ല ഓരോരോ പ്രധിരോധ മാർഗങ്ങൾ പ്രയോഗിച്ചു എന്നാൽ ഇവൻ കുറച്ചു സമയത്തിനുള്ളിൽ തന്നെ കൂടുതൽ പേരെ നശിപ്പിച്ചു. പക്ഷെ ജനങ്ങൾ അതിലൊന്നും വീഴാതെ അവനെ പ്രതിരോധിച്ചു കൊണ്ടേയിരുന്നു. രാജാവിന്റെ മുക്ക്യ ശത്രു വ്യക്തിശുചിതമായിരുന്നു. അത് മനസിലാക്കിയ ജനങ്ങൾ അതിലൂടെ തന്നെ അവനെ തുരത്താൻ തീരുമാനിച്ചു. എല്ലാവരും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകാൻ തുടങ്ങി, പരസ്പരമുള്ള ഹസ്തദാനം ഒഴിവാക്കി. അങ്ങനെ അവർ പ്രതിരോധമാർഗങ്ങൾ അവലംബിച്ചുകൊണ്ടേയിരുന്നു ഒരേ സമയം ഒട്ടേറെ പേരെ നശിപ്പിക്കാൻ കഴിവുള്ളതുകൊണ്ട് വിവാഹം പോലെയുള്ള ആളുകൾ കൂടുന്ന ഒട്ടേറെ പരിവാടികൾ അവർ വേണ്ടെന്ന് വെച്ചു. ഇവൻ നേരിൽ കണ്ടാൽ തങ്ങളെ നശിപ്പിക്കുമെന്ന് അറിയാവുന്ന ജനങ്ങൾ വീടിനു പുറത്തിറങ്ങാതെ അവനെ പ്രതിരോധിച്ചു കൊണ്ടേയിരുന്നു. അങ്ങനെ രാജാവും പ്രജകളും തമ്മിലുള്ള യുദ്ധം നടന്നുകൊണ്ടേയിരുന്നു. ഇപ്പോഴും നടക്കുന്നു. ഒറ്റക്കെട്ടായി നിന്നാൽ എന്തിനെയും തുരത്താം എന്ന പ്രജകളുടെ വിശ്വസത്തോടെ നമുക്കും അണിചേരാം. എല്ലാം ശുഭകരമാവണേ എന്ന പ്രാത്ഥനയോടെ

അൻസില
9 I ശബരി എച് എസ് എസ് പള്ളിക്കുറുപ്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം