വിളക്കോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/കുഞ്ഞിക്കിളിക്ക് പറ്റിയ അമളി

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞിക്കിളിക്ക് പറ്റിയ അമളി

കിങ്ങിണിക്കാട്ടിലായിരുന്നു കുഞ്ഞിക്കിളിയും അമ്മക്കിളിയും താമസിച്ചിരുന്നത് .ഒരു ദിവസം അമ്മക്കിളി തീറ്റ തേടിപ്പോകുമ്പോൾ' ഇന്ന് ഞാനും വരും തീറ്റ തേടാൻ അമ്മയോടെപ്പം" എന്നും പറഞ്ഞു കുഞ്ഞിക്കിളി കരഞ്ഞു .അമ്മക്കിളി പറഞ്ഞു "നിനക്ക് തീറ്റ തേടി പറക്കാൻ കഴിയില്ല കുറച്ചു ദിവസം കൂടി കഴിയണം "അതും പറഞ് അമ്മക്കിളി തീറ്റ തേടാൻ പോയി ,കുറച്ചു സമയം കഴിഞ് കുഞ്ഞിക്കിളി മെല്ലെ കൂടിനു പുറത്തിറങ്ങി പുറത്തെ കാഴ്ചകൾ കണ്ട് കുറച്ചു ദൂരം പറന്നപ്പോഴേക്കും കുഞ്ഞിക്കിളി തളർന്നു ഒരു മരച്ചില്ലയിൽ ഇരുന്നു ,അപ്പോഴേക്കും അമ്മക്കിളി തീറ്റ തേടി കഴിഞ് കൂട്ടിലെത്തിയപ്പോൾ കുഞ്ഞിക്കിളിയെ കാണാനില്ല അമ്മക്കിളി പേടിച്ചു വിഷമിച്ചു കുഞ്ഞിക്കിളിയെ തേടി നടന്നു .കുഞ്ഞിക്കിളിയാണെങ്കിൽ ക്ഷീണിച്ചു ഉറങ്ങിപ്പോയി കണ്ണു തുറന്നപ്പോഴതാ ഒരു വലിയ പാമ്പ് കുഞ്ഞിക്കിളിയെ വിഴുങ്ങാനായി വരുന്നു ,കുഞ്ഞിക്കിളി പേടിച്ചു നിലവിളിച്ചു കുഞ്ഞിക്കിളിയെ തേടി നടന്ന അമ്മക്കിളി അപ്പോഴേക്കും അവിടെ പറന്നെത്തി ,പാമ്പിനെ കണ്ട അമ്മക്കിളിഅതിനെ വേഗം അവിടെ നിന്നും കൊത്തി ഓടിച്ചു, എന്നിട്ട് അമ്മക്കിളി കുഞ്ഞിക്കിളിയേയും കൂട്ടി മെല്ലെ കൂട്ടിലേക്ക്‌ പറന്നു .പിന്നീട് കുഞ്ഞിക്കിളി അമ്മക്കിളിയറിയാതെ പുറത്തു പോയിട്ടില്ല .അത് കൊണ്ടാണ് നമ്മൾ എപ്പോഴും മുതിർന്നവരുടെ വാക്കുകൾ ശ്രദ്ദിക്കണം എന്ന് പറയുന്നത്

ഇവാനി വി പി
2A [[|<വിളക്കോട്ടൂർ എൽ പി]]
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ