വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും കൊറോണ വൈറസും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വവും കൊറോണ വൈറസും
നാം ജീവിക്കുന്ന ചുറ്റുപാടിനെ പറയുന്ന പേരാണ് പരിസ്ഥിതി. അത് ശുചിത്വ പൂർണ്ണമായി സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും വ്യക്തിപരമായ ഉത്തരവാദിത്വമാണ്. നമ്മളിൽ പലരും പ്രകൃതിയെ സംരക്ഷിക്കുന്നവർ അല്ല , പ്രകൃതിയെ ചൂഷണം ചെയ്യുന്നവരാണ്. ഇത്തരം ചൂഷണങ്ങൾ ഒരു പരിധിവരെ പ്രകൃതി സഹിച്ചു ,പക്ഷേ ഇപ്പോൾ അതിനു തിരിച്ചടിയായി പ്രകൃതി നമ്മളെ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് . ഈ അടുത്തിടെയായി നാം പല മഹാമാരികളും നേരിട്ടു.ഒാഖിയും പ്രളയവും നിപ്പയും ഒടുവിൽ ഇതാ നാം കൊറോണ വൈറസ് എന്ന മഹമാരിയിൽ എത്തി നിൽക്കുകയാണ്. ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നത് നാം വ്യക്തി ശുചിത്വം പാലിക്കാത്തതും പ്രകൃതിയെ ശുചിത്വ പൂർണമായി സംരക്ഷിക്കാത്തതും കൊണ്ടാണ്.


ഇപ്പോഴത്തെ ആളുകളുടെ ജീവിത ശൈലികൾ തന്നെയാണ് ഒരു പരിധിവരെ ഇതിനെല്ലാം കാരണം. സ്വാർത്ഥമായ നേട്ടങ്ങൾ കൈവരിക്കാൻ വേണ്ടി ഏത് ക്രൂര പ്രവർത്തിയും ചെയ്യാൻ മനുഷ്യൻ മടിക്കുന്നില്ല. വയലുകൾ നികത്തിയും കുന്നുകളിൽ നിന്ന് മണ്ണെടുത്തും എല്ലാം മനുഷ്യൻ പ്രകൃതി എന്ന അമ്മയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ് പ്രകൃതിയെ സ്നേഹിക്കുന്ന ഒരു വ്യക്തി ഒരിക്കലും ഇത്തരം പ്രവർത്തികൾ പ്രകൃതിയോട് ചെയ്യില്ല.നമ്മുടെ പരിസരം എപ്പോഴും ശുചിത്വം ഉള്ളതായി സംരക്ഷിക്കുന്നതി ലൂടെ നമ്മുടെ നാട്ടിൽ സാധാരണയായി പടർന്നുപിടിക്കുന്ന പകർച്ചവ്യാധികളെ ഒരു പരിധിവരെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും .വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ നാം താനേ പരിസ്ഥിതി ശുചിത്വവും പാലിക്കും ഇത് നല്ലൊരു നാളെയെ വാർത്തെടുക്കുന്നതിന് നമ്മെ സഹായിക്കും.
കൊറോണ വൈറസ് ലോകത്തെ അതെ ഭീതിയിലാഴ്ത്തിയി രിക്കുകയാണ്.നാം പ്രകൃതിയോട് ചെയ്യുന്ന ചൂഷണങ്ങൾക്ക് തിരിച്ചടിയായാണ് ഇപ്പോൾ കൊറോണ എത്തിയിരിക്കുന്നത് കൊറോണയെ നാം ഭയപ്പെടേണ്ടതായുണ്ട്.പക്ഷേ ഭയത്തി ലൂടെ നമുക്ക് ഇതിനെ കീഴടക്കാൻ സാധിക്കില്ല പരിസ്ഥിതി ശുചിത്വത്തി ലൂടെയും അതിലുപരി വ്യക്തി ശുചിത്വ ത്തിലൂടെയും നമുക്കതിനെ കീഴടക്കാം. അതിനായി നാം ചില മാർഗനിർദേശങ്ങൾ സ്വീകരിക്കേണ്ടതായുണ്ട് .കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പിട്ട് കഴുകണം കൈകളുടെ മുകളിലും വിരലുകളുടെ ഇടയിലും സോപ്പും വെള്ളവും ഉപയോഗിച്ച് 20 മിനിറ്റ് കഴുകുന്നതാണ് ശരിയായ രീതി .ഇതുവഴി കൊറോണയെ പോലുള്ള നിരവധി വൈറസുകളെ നമുക്ക് എളുപ്പത്തിൽ കഴുകി കളയാൻ സാധിക്കും . ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ് ഉപയോഗിച്ചോ തൂവാല കൊണ്ടോ മുഖം മറയ്ക്കണം . വായ്, മൂക്ക് ,കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തോടാതെയിരിക്കുക.മാസ്ക് ഉപയോഗിക്കുന്നതും ആൽക്കഹോൾ അടങ്ങിയഹാൻഡ് സാനിടൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നതും ചെറുക്കാൻ പറ്റിയ മാർഗങ്ങളാണ്.ഈ വൈറസ് ബാധക്ക് പ്രതിരോധ കുത്തിവയ്പ്പ് കണ്ടുപിടിച്ചിട്ടില്ല എന്നത് കൊണ്ട് തന്നെ ഇത്തരം വൈറസ് ബാധ ഏൽക്കുന്നതിൽ നിന്ന് മാറി നിൽക്കുകയാണ് വേണ്ടത്.
നമുക്ക് ഇപ്പോഴും വൈകിയിട്ടില്ല നാം പ്രകൃതിയെ ചൂഷണം ചെയ്യുന്നത് നിർത്തിയാൽ യാതൊരു ഭയവും കൂടാതെ ഈ ഭൂമിയിൽ നമുക്ക് ജീവിക്കാൻ സാധിക്കും .കൊറോണ പോലുള്ള മഹാമാരികൾ ഇനി ഒരിക്കലും നമ്മുടെ നാട്ടിൽ വരരുത് എന്ന ചിന്ത നമ്മൾ ഓരോരുത്തരിലും ഉണ്ടാവണം എന്നാൽ മാത്രമേ നമുക്ക് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ സാധിക്കൂ. ഈ ഭൂമി നമുക്ക് മാത്രം അവകാശപ്പെട്ടതല്ല .ഇനി വരാൻ പോകുന്ന തലമുറക്കും അവകാശപ്പെട്ടതാണ് അവർക്ക് ജീവിക്കാനും ഈ ഭൂമി ബാക്കി ഉണ്ടാവണം പ്രകൃതിയെ ചൂഷണം ചെയ്യുന്നത് നിർത്തി പ്രകൃതി അമ്മയാണെന്ന് എന്ന് കരുതി സ്നേഹിച്ചും സംരക്ഷിച്ചും നാം പ്രകൃതിയെ ശുചിത്വം ഉള്ളതായി നില നിർത്തണം .എന്നാൽ മാത്രമേ ഇനിയൊരിക്കലും കൊറോണയെ പോലുള്ള മഹാമാരികൾ നമ്മുടെ നാട്ടിൽ സംഭവിക്കാതിരിക്കൂ.

ശ്രീക്കുട്ടി
9D വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം