വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ സമ്മാനം
കോവിഡ് കാലത്തെ സമ്മാനം
നാഗരികതയുടെ ചൂടിൽ ഇന്ന് കുടുംബബന്ധങ്ങൾ ശിഥിലമായി കൊണ്ടിരിക്കുകയാണ്. ഈ കഥ നടക്കുന്നത് തിരക്കേറിയ ഒരു നഗരത്തിലാണ് .ഫ്ലാറ്റിലെ നാല് ചുവരുകൾ ഉള്ളിൽ ഒതുങ്ങിപ്പോയ ഒരു കുഞ്ഞു പൈതലിനെ കഥയാണിത് .ഐടി കമ്പനിയിൽ ഉന്നതപദവിയിൽ വർദ്ധിക്കുന്ന അച്ഛൻ ,ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അമ്മ .ഇവരുടെ ഏകമകളാണ് ഏഴ് വയസ്സുകാരിയായ അഞ്ചു .അവളെ ഒരു കുറവും കൂടാതെ ആണ് അവർ നോക്കിയിരുന്നത്. ആഡംബരത്തിന് എല്ലാ അലങ്കാരങ്ങളും അവൾക്ക് നൽകി.എന്നാൽ അവൾ ആഗ്രഹിച്ചത് നൽകാൻ അവർക്കായില്ല ."അച്ഛനമ്മമാരുടെ സ്നേഹവും കരുതലും". അവൾ സ്കൂളിൽ പോകുന്നതിനു മുമ്പേ അവർ ഓഫീസിൽ പോയിരിക്കും. ബ്രേക്ക് ഫാസ്റ്റ് ലഞ്ചും തയ്യാറാക്കി ആയ അവളെ സ്കൂൾ ബസ്സിൽ കയറ്റി അയക്കും. അങ്ങനെ കുറേ വർഷം അവൾക്ക് അമ്മയുടെ സ്നേഹവും അച്ഛൻറെ കരുതലും വേണ്ടത്ര ലഭിക്കാതെ പോയി. രാത്രിയിൽ വൈകിയെത്തുന്ന അവർ ഒരു ചടങ്ങു കളിപ്പിച്ചു ആഹാരം കഴിപ്പിച്ചു അവർ അവളിലെ ഏകാന്തത ഇല്ലാതാക്കി. ഒരു ദിവസമായി ആൻറി വന്നില്ല. അച്ഛനുമമ്മയും ജോലിക്ക് പോയതുമില്ല." ഇന്ന് സ്കൂളിൽ പോകേണ്ടേ" എന്ന് അവളുടെ ചോദ്യത്തിന് അച്ഛൻ ഒരു വാർത്ത കേൾപ്പിച്ചു കൊടുത്തു." കോവിഡ് തീവ്ര വ്യാപനത്തിന് കേരളത്തിൽ ലോക ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു ". ഒന്നും മനസ്സിലായില്ല എങ്കിലും അവൾ അത് കേട്ടു നിന്നു. രാവിലെ അവളൊന്നും കഴിച്ചില്ല, അമ്മ തിരക്കിയപ്പോ വിശപ്പില്ല എന്നു പറഞ്ഞു. ഉച്ചയ്ക്ക് വിളമ്പി ഉച്ചയ്ക്ക് വിളമ്പിയ ചോറിനു മുന്നിൽ അവൾ എന്തിനോ വേണ്ടി കാത്തിരുന്നു .പിന്നീട് ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി. അടുത്തുവന്ന് അമ്മ ചോദിച്ചു "എന്തുപറ്റി ?","ആൻറി എന്താ വരാഞ്ഞേ?" എന്നായി അവളുടെ ചോദ്യം .അമ്മ അവൾക്ക് എല്ലാം മനസ്സിലാക്കി കൊടുത്തു .ഇനി കുറച്ചു നാളത്തേക്ക് ഒറ്റപ്പെടൽ ഇൻറെ ഭീകര ചിത്രങ്ങൾ അവളിൽ വീണ്ടും വീണ്ടും തെളിഞ്ഞു വന്നു. ഇരുട്ടിൽ അവൾ പേടിച്ച് കിടന്നു. പെട്ടെന്ന്, എവിടെനിന്നോ രണ്ട് കൈകൾ അവളെ വാരിപ്പുണർന്നു. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സുരക്ഷിതത്വം' ഒരു വാൽസല്യം ,അറിയാത്ത പല അനുഭൂതികൾ ,കണ്ണുതുറന്നു നോക്കുമ്പോൾ മുന്നിൽ തെളിഞ്ഞത് അമ്മയുടെ മുഖം. അവളെ മാറോടു ചേർത്ത പല പല കഥകൾ അവൾക്ക് പറഞ്ഞു നൽകി. അങ്ങനെ അവൾ ആഗ്രഹിച്ച വാത്സല്യം അവൾ പോലുമറിയാതെ അവളിലേക്ക് വന്നുചേർന്നു. രാത്രിയിൽ അച്ഛൻ അവളുടെ കളിസ്ഥലത്ത് വന്നിരുന്നു അവളോടൊപ്പം കളിച്ചു.പിന്നീട് അവൾക്ക് ലഭിക്കാതെ പോയ എല്ലാ നൽകി.അന്ന് രാത്രി അവൾ പ്രപഞ്ചത്തിലെ ഏറ്റവും വലിയ രണ്ട് വ്യക്തികളുടെ ഇടയിൽ സുരക്ഷിതയായി ഉറങ്ങി. പിന്നീട് ലഭിക്കാതെ പോയതെല്ലാം ആവോളം ലഭിച്ചു .ജോലിയിൽനിന്ന് മറ്റ് അനാവശ്യ തിരക്കിൽ നിന്നും അപ്രതീക്ഷിതമായി കിട്ടിയ മാറ്റം അവരെ ചിന്തിക്കുകയും മകളെ സ്നേഹിക്കുവാൻ പഠിപ്പിക്കുകയും ചെയ്തു. അങ്ങനെ ഒരു ഓണക്കാലം നൽകിയ ഒരു കൊറോണ കാലം നൽകിയ നീണ്ട ഇടവേള നാല് ചുവരുകൾക്കുള്ളിൽ ഇതിൽ ഇല്ലാതാകുമായിരുന്നു ഒരു കുഞ്ഞു പൂവിനെ ഏറ്റവും മനോഹരി ആക്കിത്തീർത്തു .
സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം