വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കൊറോണാനന്തരം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണാനന്തരം

അടുത്ത കാലമായി നമ്മളെങ്ങനെയായിരുന്നു?ആർഭാടം അലങ്കാരമായി കണ്ടിരുന്ന നമ്മൾ. പരീക്ഷകൾ എഴുതാനായി നെട്ടോട്ടം ഓടിയിരുന്ന,ബീച്ചിലും ,മാളിലും ,സിനിമാ തിയറ്ററിലും, തിങ്ങിക്കൂടിയിരുന്ന നമ്മൾ. പ്രമുഖരെല്ലാം നാട്ടിലുള്ളതിനേക്കാൾ അധിക സമയം വിദേശത്തായിരുന്നു.ഇക്കാലമത്രയും ബൈക്കുമോടിച്ച് ,പെറ്റമ്മ സഹിക്കാത്ത തരം മുടി മാറ്റം വരുത്തി പല സ്ഥലങ്ങളിൽ പോയി Tik Tok ചെയ്തിരുന്ന ചെത്ത് പിള്ളേരിപ്പോൾ അച്ഛനമ്മമാർക്കൊപ്പം പലതരം ' ചലഞ്ചുകൾ ' ചെയ്ത്, വീട്ടിൽ കുത്തിയിരിക്കുന്നു. നമ്മുടെ രാജ്യത്തെ വൻ നഗരങ്ങളിലൊക്കെയിപ്പോൾ ശ്വസിക്കാൻ ശുദ്ധവായുവും ധാരാളമായി ലഭിക്കുന്നുവത്രേ .....!
ലോകമെമ്പാടും ലക്ഷകണക്കിനാളുകളുടെ മരണത്തിനിടയാക്കിയ ഒരു മഹാമാരിയെ അതിജീവിക്കാനുള്ള കഠിന ശ്രമങ്ങളാണ് നമ്മളിപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. ആരോഗ്യ പ്രവർത്തകരും , ശാസ്ത്രജ്ഞരും ഈ ഉദ്യമത്തിൽ എത്രയും പെട്ടെന്ന് വിജയിക്കുമെന്ന പ്രത്യാശയിലാണ് നമ്മളിപ്പോൾ.... ഈ പകർച്ചവ്യാധിയെ ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ നമ്മുടെ കൊച്ചു കേരളം ലോകത്തിന് തന്നെ മാതൃകയായി.പ്രത്യാശയുടെ പുതിയ ആകാശവും, പുതിയ ഭൂമിയും നമുക്ക് വേണ്ടി കാത്തിരിക്കുന്നു. ആ സന്തോഷങ്ങളിലേക്ക് ലോകം മുഴുവനും എത്രയും വേഗത്തിലോടിയെത്തട്ടെ.

സാൻജോ.എസ്.ഫെബിൻ
9-O വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം