വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം


ലോക പരിസ്ഥിതി ദിനം ജൂൺ 5 ആണല്ലോ ?
പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ചുമതല നമ്മൾ ജനങ്ങൾക്കാണല്ലോ?
നമ്മളെ ഇതാരും ഓർമിപ്പികേണ്ട ആവിശ്യമില്ലല്ലോ?
എന്നിരുന്നാൽ തന്നെ ജൂൺ 5 എന്ന ഈ ദിവസം നമ്മൾ ജനങ്ങളെ ഔപചാരികമായി ഓർമ്മിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ദിനം ആചരിച്ചുവരുന്നത്, പ്രകൃതിയെയും മനുഷ്യനെയും ഈശ്വരചൈതന്യത്തെയും സമ്മേളിപ്പിക്കുന്ന ഒരാവസ്ഥയിലാണ് ലോകജീവിതം മംഗളപുർണമായിത്തീരുന്നത് എന്നാണ് പൗരാണികാചാര്യന്മാർ വിശ്വസിച്ചിരുന്നത്. പഴയകാലത്തെയാളുകൾ പ്രകൃതിയുമായി ഒത്തിണങ്ങി കഴിഞ്ഞുകൂടിയിരുക്കുന്നു മനുഷ്യരും,മൃഗങ്ങളും, പക്ഷികളും,വൃക്ഷലതാദികളും സമ്മേളിക്കുന്ന ഒരു ചരാചര പ്രപഞ്ചമായിരുന്നു അന്നുനിലനിന്നിരുന്നത്. കാലം മാറിയപ്പോൾ മനുഷ്യരാശി ക്രമാതീതമായി വർദ്ധിക്കുകയും മനുഷ്യർ പ്രകൃതിയെ സ്വന്തം ലാഭത്തിനു വേണ്ടി നശിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്തുതുടങ്ങി. തൽഭലമായി പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും ഋതുക്കളുടെ ക്രമം തെറ്റുകയും മണ്ണ് , ജലം, വായു, എന്നിവയെല്ലാം ദുഷിക്കുകയും ചെയ്തു പരിസ്ഥിതിയുടെ തകർച്ച പ്രപഞ്ച ജീവിതത്തിന്റെ താളക്രമം തെറ്റിക്കുകയും ചെയ്തു. അതുകൊണ്ടാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ ക്കുറിച്ച് ജനങ്ങളെ ബോധവാൻമാർ ആക്കുന്നതിനുവേണ്ടി ഇത്തരം ഒരു ദിനാചരണം നടത്തുന്നത്. മനുഷ്യർ സ്വന്തം ലാഭത്തിനു വേണ്ടി പ്രകൃതിയെ നശിപ്പിക്കുന്നതാണ് പരിസ്ഥിതിയുടെ സന്തുതാവസ്ഥ നഷ്ടപ്പെടുവാൻ കാരണം. യാതൊരു തത്ത്വ ചിന്തയുമില്ലാതെ വനങ്ങൾ നശിപ്പിക്കുന്നത് മൂലം അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് കുറയുന്നു. ഇതു മനുഷ്യർക്കും മറ്റു ജീവികൾക്കും ദോഷകരമായിത്തിരുന്നു വൻതോതിൽ സ്ഥാപിക്കപ്പെടുന്ന വ്യവസായ ശാലകളിൽ നിന്നും പുറത്തുവരുന്നതും അനുദിനം വർദ്ധിച്ചു വരുന്നവാഹനങ്ങളിൽനിന്നും പുറത്തേക്കു തെല്ലപ്പെടുന്നതുമായ പുക നിമിത്തവും വായു മലിനമാകാനിടയാകുന്നു ഇങ്ങനെ അന്തരീക്ഷമാകെ കാർബൺ ഡൈഓക്‌സൈഡിന്റെ പിടിയിലമരുന്നു. പ്രാണവായുവിന്റെ കുറവ് പരിഹരിക്കപ്പെടുവാനുള്ള പുതിയ മർഗ്ഗങ്ങളൊന്നുമില്ല.ജലമലിനീകരണമാണ് ഭീതി പരത്തുന്ന മറ്റൊരു ഘടകം. വൻകിട ഫാക്ടറികളിലെ ഉപയോഗത്തിന് ശേഷം പുറത്തേക്കു വിടുന്ന വിഷമയമായ ജലം നദികളിലാണ് എത്തിച്ചേരുന്നത് ഇതിന്റെ ആധിക്യം മൂലം പല നദികളിലും മത്സ്യങ്ങൾക്കും മറ്റുജലജീവികൾക്കും വളരുവാൻ കഴിയുകയില്ല ഈ ജലവുമായി സമ്പർകത്തിലേർപെടുന്നവർക്ക് പല തരത്തിലുള്ളത്വക്കുരോഗങ്ങൾ ബാധിക്കുന്നതായി കാണുന്നു. കൃഷിസ്ഥലങ്ങളിൽ വീര്യം കൂടിയ കീടനാശിനികളും രാസവളങ്ങളും ഉപായോകിക്കുന്നതുമൂലം അവ ജലത്തിൽകലർന്ന് ജലം മാലിനമായി തീരും ഇത്തരം വിഷമയമായ ജലമെല്ലാം എത്തിച്ചേരുന്നസമുദ്രത്തിലെ ജലമാണ് ഏറ്റവും മലിനമായിട്ടുള്ളത്. പലതരത്തിലുള്ള എണ്ണകളും പ്ലാസ്റ്റിക്കുപോലുള്ള വസ്തുക്കളും സമുദ്രത്തിൽ അടിഞ്ഞു കുടിഞ്ഞുകുടിരിക്കുകയാണ്. ജീവന്റെ നിലനിൽപ്പിന്അത്യാവിശമായശുദ്ധജലം ഒരു അപൂർവ വസ്തുവായി മാറിക്കൊണ്ടിരിക്കുന്നു. മഴ മൂലം ലഭിക്കുന്ന ജലത്തിൽ ഭൂരിഭാഗവും ഉപയോഗശൂന്യമായി ഒഴുകിപോവുകയാണ് ചെയ്യുന്നത്. ഇത് മൂലം മണ്ണിൽ ജലാംശം നിലനിൽക്കുന്നില്ല.
നാം അധികം ശ്രദ്ധിക്കാത്തകാര്യമാണെങ്കിലും ശബ്ദമലിനീകരണവും ഒരു പ്രധാനവിഷയമാണ് വാഹനങ്ങളുടെ ഹോൺ ഫാക്ടറികളിലെ എന്ത്രങ്ങളുടെ ശബ്‌ദം ഉച്ച ഭാഷണികളുടെ അനിയന്ത്രിതമായ ഉപയോഗം തുടങ്ങിയവയാണ് പ്രധാനമായും ശബ്ദമലിനീകരണത്തിനുള്ള കാരണങ്ങൾ, പ്രകൃതിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റങ്ങളെ കുറിച്ച് ശരിയായി പഠിക്കുകയും മനുഷ്യജീവിതം സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ് അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറക്കുവാൻ ശ്രദ്ധിക്കണം. വനനശീകരണം പൂർണമായും ഒഴിവാക്കണം. വൃക്ഷങ്ങൾ അത്യാവശ്യത്തിനു മാത്രം മുറിക്കുക, അതിനു പകരം വൃക്ഷം നാട്ടു പിടിപ്പിക്കുകയും വേണം. ഫാക്ടറികളിൽ ഉപയോകിക്കുന്ന വെള്ളം മലിനമാകുമ്പോൾ അത് ശുദ്ധികരിച്ച് വീണ്ടും ഉപയോഗിക്കുവാനുള്ള സംവിധാനം ഉണ്ടാകണം മലിനവസ്തുക്കൾ തോടുകളിലും നദികളിലും നിക്ഷേപിക്കുന്ന സ്വഭാവം ഉപേക്ഷിക്കണം. കാടുകൾ, കുളങ്ങൾ, കണ്ടൽകാടുകൾ, ചതുപ്പ് നിലങ്ങൾ തുടങ്ങിയവ സംരക്ഷിക്കണം പരിസ്ഥിതി മലിനീകരണത്തിനും നശീകരണത്തിനുമെതിരെ ശരിയായ ബോധവത്കരണം നടത്തേണ്ടത് അത്യാവിഷമാണ് പരിസ്ഥിതി സംരക്ഷണത്തിന് ഓരോരുത്തരും അവരവരാൽ കഴിയുന്നത് ചെയ്യുകയും മറ്റുള്ളവരെ അപ്രകാരം ചെയ്യുവാൻ പ്രേരിപ്പിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
 

മയൂഷ് വി ആർ
'4 B വിമലാംബിക എൽ.പി.എസ് ,കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം