വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/അക്ഷരവൃക്ഷം/പ്രതീക്ഷ
പ്രതീക്ഷ
അവധിക്കാലം.. കുട്ടികളെ സംബന്ധിച്ച് എന്തിനേറെ എല്ലാവരെയും സംബന്ധിച്ച് സ്വപ്‌നങ്ങൾ നെയ്തുകൂട്ടാനുള്ള സമയം. പരീക്ഷകളാൽ കലുഷിതമായ വിദ്യാർത്ഥി മനസ്സുകളെ ശാന്തമാക്കാൻ നേരമെത്തിയിരുന്നു. എന്നാൽ ഈ അവധിക്കാല ആഘോഷങ്ങളെല്ലാം ഒരു നിമിഷംകൊണ്ട് അസ്തമിക്കുമെന്ന് കരുതിയിരുന്നില്ല. പരീക്ഷകളെല്ലാം തീർന്നു പോയതുമില്ല. അതിനാൽ തന്നെ അമിതാഹ്ലാദപ്രകട നത്തിനൊന്നും മുതിർന്നതേയില്ല. ക്ലോക്കിലെ സൂചി മുനകൾ നീങ്ങുന്നത് കാണുവാൻ എന്റെ കണ്ണിമകളെല്ലാം തന്നെ തയാറെടുത്തിരുന്നു. ഓരോ നിമിഷവും പലതും എന്നെ ഓർമിപ്പിച്ചു. ഭൂതകാലം മുതൽ വർത്തമാനകാലം വരെ.. ഓരോ അക്കങ്ങളും ഒന്നിലേറെ കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. രാവിലെ 8 മണിയായാൽ സ്കൂളിലേക്ക് പോകാനുള്ള തിരക്കുകൾ..ഉച്ചക്ക് ഒരു മണിയായാൽ കൂട്ടുകാരുമൊത്തുള്ള ഊണുകഴിക്കൽ. അഞ്ചു മണിയായാൽ സ്കൂൾ വിശേഷം വീട്ടിനകത്ത്. എന്നാൽ ഇതിൽ നിന്നും മാറി സ്വതന്ത്രമാകുവാൻ അവധിക്കാലം വേണ്ടിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായ കൊറോണയുടെ വരവ് പലരുടെയും ജീവൻ അപഹരിച്ചു. പലതും ഓർ മിപ്പിച്ചും ഇരുത്തിയും കിടത്തിയും ദിവസങ്ങൾ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. വീട്ടുകാരുമൊത്തുള്ള നാട്ടുവിശേഷങ്ങൾ, കൂട്ടുകാരുമൊത്തുള്ള മധുരം തുളുമ്പുന്ന ഓർമ്മകൾ, വിവാഹം, വിഷു, ഈസ്റ്റർ പോലുള്ള വിശേഷ ദിവസങ്ങളിൽ വീട്ടിലെത്തിയിരുന്ന അതിഥികൾ, അതുമല്ലെങ്കിൽ മറ്റു ബന്ധുവീട്ടിലേക്കുള്ള യാത്രകൾ, കളികൾ, സിനിമകൾ..എല്ലാം തന്നെ '2020' അവധിക്കാലത്ത് വീട്ടിൽ തന്നെയിരുന്ന് പൊടി തട്ടിയെടുക്കാനുള്ള ഓർമ്മകൾ മാത്രമായി.ഒരുപക്ഷേ തിരക്കേറിയ ജീവിതത്തിന് ഒരു ഇടവേള എന്നു വേണം ഇതിനെ നോക്കിക്കാണാൻ. കേരളത്തിന്റെ ഒത്തൊരുമ അനുഭവിക്കാൻ വീണ്ടും നമുക്ക് ഭാഗ്യമുണ്ടായി. പ്രാർത്ഥിച്ചും, സേവിച്ചും, സഹായിച്ചും കരുതലോടെ നീങ്ങുന്ന ദിവസങ്ങൾ.ജീവൻ പോലും പണയം വച്ച് സ്വന്തം ബന്ധുക്കളെപ്പോലും വിട്ടെറിഞ്ഞ് നാടിന്റെ നന്മക്കായി പൊരിവെയിലത്ത് ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ. ജനങ്ങളുടെ ക്ഷേമത്തിനായി കാരശനമായ നിയമങ്ങൾ നടപ്പാക്കുന്ന ഭരണാധികാരികൾ. സ്വന്തം ജീവൻപോലും പണയം വച്ച് രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർ. ഇവർക്കെല്ലാം വെറും വാക്കുകൾ കൊണ്ട് നന്ദി പറയാനാവില്ല. എന്നാൽ ഇനി അവധിക്കാല വിശേഷങ്ങളാകാം.. വിശേഷങ്ങളെല്ലാം തന്നെ വാർത്തയിലൂടെ. ലോക്കഡൗൺ എന്നവസാനിക്കും, പരീക്ഷകളുടെ തീയതി അറിയിച്ചോ, ഇളവുകൾ എന്തെങ്കിലുമുണ്ടോ എന്നും മരണസംഖ്യ ഇനി വർധിക്കരുതേ എന്ന പ്രാർത്ഥനയോടെ കൊറോണ വാർത്തകൾക്ക് കാതോർക്കും. പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തിതിനാൽ എണീക്കുന്നതും കിടക്കുന്നതും താമസിച്ച്.. രാവിലെ എണീറ്റാൽ പ്രാർത്ഥന, അമ്മയെ സഹായിക്കൽ, ഭക്ഷണം കഴിക്കൽ, പത്രം വായന.. അങ്ങനെയുള്ള പ്രവർത്തികൾ.. പരീക്ഷകൾ കാരണം ടീവിയുടെ ചാർജ് ചെയ്യുന്നത് നിറുത്തിയിരുന്നു. പക്ഷേ ക്രിസ്മസ് അവധിക്ക് സ്പർട്സ് ചാനൽ മാത്രം കാണാനുള്ള ഇളവ് വീട്ടുകാർ അനുവദിച്ചു. എനിക്ക് അത്രമേൽ ഇഷ്ടമുള്ള മേഖലയാണ് കായികംഫുട്ബോളിനോടായിരുന്നു പ്രിയം. ഇഷ്ടകളിക്കാരൻ മെസ്സിയും ആയിരുന്നു. എന്നാൽ അധികം നാൾ അത് നീണ്ടുനിന്നില്ല. കാരണം പുരാതന വസ്തുക്കളിൽ ഇപ്പോൾ എന്റെ TV ഉൾപ്പെട്ടിരിക്കുന്നു. TV എനിക്ക് നഷ്ടമായി.. എല്ലാ പരീക്ഷയും തീർന്ന് അവധിക്കാലത് പുതിയൊരു tv വാങ്ങാമെന്ന് അറിയിച്ചു. എന്നാൽ പരീക്ഷകൾ തീരും മുൻപേ ആ സ്വപ്നം വിഫലമായി. ലോക്ക് ഡോൺ ആരംഭിച്ചു.യാത്രകളില്ല... സമ്പർക്കങ്ങളില്ല... ആവശ്യവസ്തുക്കൾക്കായുള്ള യാത്രകൾ മാത്രം. ഒരാഴ്ച....... രണ്ടാഴ്ച.... പിടിച്ചു നിൽക്കാവുന്നതിലും അപ്പുറം ആയിരുന്നു. ആകെ കളിക്കുവാൻ ചീട്ടും പാമ്പും കോണിയും മാത്രം. എത്ര നാൾ എന്നുവച്ചാ??? പണ്ടേ മുഷിഞ്ഞിരുന്നു. ഒന്നോർമിപ്പിച്ചു TV എന്നാൽ നാളെയെ കുറിച്ചോർക്കുമ്പോൾ എന്റെ tv ഒരു സുപ്രധാന ഘടകം ആയിരുന്നില്ല. സ്മാർട്ഫോണും മറ്റും ഇല്ലാതിരുന്നതിനാൽ വീണ്ടും ഒരു കാത്തിരിപ്പിന് മുതിർന്നു. നിർബന്ധങ്ങൾക്കൊടുവിൽ കൂട്ടുകാരും ഒത്തുള്ള കളിക്ക് അനുമതി കിട്ടി. കളിയും ഉറക്കവും കിഴിച്ചുള്ള സമയങ്ങൾ എനിക്ക് വെല്ലുവിളിയായിരുന്നു. എന്നാൽ റെക്കോർഡ് ബുക്ക് ചെയ്തു തീർക്കേണ്ടതിനാൽ വെല്ലുവിളി എന്നെ ഭരിച്ചില്ല. പക്ഷെ എല്ലാത്തിനും ഒരു പരിധിയില്ലേ.. ചെയ്തു തീർത്താൽ ഇനിയുള്ള ദിവസങ്ങൾ......... ഒരു വാശിപ്പുറത്തു ചോദിച്ചാൽ, ശല്യം ചെയ്താൽ tv ലഭിക്കും എന്ന് എനിക്ക് ഒട്ടും ഉറപ്പില്ലായിരുന്നു... കാരണം അവരെ സംബന്ധിച്ചു അവരും നിസ്സഹായരായിരുന്നു. പ്രകൃതിയെ എനിക്ക് ഇഷ്ടമാണ്. ചലനങ്ങൾ എല്ലാം എന്നെ സന്തോഷിപ്പിച്ചു കൊണ്ടേയിരിക്കുന്നു. പിന്നീട് വരകളും കുറികളും എല്ലാം നിർത്തി. പ്രകൃതിയിലേക്ക് തിരിഞ്ഞു. ആകാശത്തോളം മുട്ടിനിൽക്കുന്ന മരങ്ങൾ, ഭൂമിയോളം ചേർന്നുനിൽക്കുന്ന വേരുകളും, ഓരോ ഇലയും തളിർത്തു പൊഴിഞ്ഞു വീഴുന്നതുപോലെ കാത്തിരിപ്പു തളിർത്തുകൊണ്ടിരിക്കുന്നു... ഏപ്രിൽ 14, ലോക്‌ഡോൺ അവസാനിക്കും എന്ന് പ്രതീക്ഷിച്ചു. എന്നാൽ തിയതി പുതുതാക്കിയപ്പോയ മെയ് 3 വേരുകൾ ആഴന്നിറങ്ങുന്നപോലെ തിരക്കുള്ള ഉദ്യോഗസ്ഥർക്ക് വീട്ടുകാരുമൊത്തുള്ള വിശ്രമവേളകളായി... എങ്കിലും പ്രതീക്ഷകൾക്ക് മാത്രം ജീവിതത്തിൽ വിരാമം സൃഷ്ടിക്കാനായില്ല. മറക്കാതിരിക്കാൻ പറ്റാത്ത അവധിക്കാലം, അസ്തമിക്കാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കിയാവുന്നതോ എന്റെ സ്വപ്നവും പ്രതീക്ഷകളും... എന്നാൽ ഓരോ ദിവസവും അങ്ങനെയല്ലല്ലോ... പട്ടിണി അനുഭവിക്കുന്നവർ, മരണപെടുന്നവർ, ഭീതിയിൽ കഴിയുന്നവർ, സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ ഇവരെ സംബന്ധിച്ച് നോക്കുമ്പോൾ സ്വപ്‌നങ്ങൾ ഒന്നും അല്ലല്ലോ പ്രധാനം. പ്രതീക്ഷ, പട്ടിണിയിലാകാതെ വയറുനിറച്ചു അന്നം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്... മരണപ്പെടാതെ ഇനിയുമൊരു ജീവിതമുണ്ടെന്ന് പ്രതീക്ഷിക്കുന്നത്.... സാമ്പത്തികസ്ഥിതി ഇല്ലെന്ന് ഇരിക്കട്ടെ എനിക്കൊപ്പം ഭരണാധികാരികൾ ഉണ്ടെന്ന് പ്രതീക്ഷിക്കുന്നത്.... അതിനാൽ ഞാനും പ്രതീക്ഷിക്കുന്നു... എല്ലാം ദുരിതവും അസ്തമിക്കും എന്നും🥀 നല്ലകാലം തിരിച്ചുവരുമെന്നും.....⛅
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കല്ലൂർകാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കല്ലൂർകാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം