വി ജെ എച്ച് എസ് എസ് , നദുവത്ത് നഗർ/ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ്ക്രോസ്
അന്താരാഷ്ട്ര ജീവകാരുണ്യ പ്രവർത്തന സംഘടന ആണ് റെഡ്ക്രോസ്സ് സൊസൈറ്റി.1828 ഇൽ ജനീവ യിൽ ജനിച്ചു മഹാനായി മാറിയ ജീൻ ഹെൻട്രി ഡ്യൂനന്റ് രൂപം നൽകിയ പ്രസ്ഥാനം ആണിത്.ആദ്യം ജൂനിയർ റെഡ്ക്രോസ്സ് രൂപീകൃതമായത് യൂറോപ്പിലാണ്.1925 ഇൽ പഞ്ചാബിലാണ് ഇന്ത്യ യിൽ ജൂനിയർ റെഡ്ക്രോസ്സ് പ്രവർത്തനം ആരംഭിച്ചത്.
JRC യുടെ മൂന്ന് ലക്ഷ്യങ്ങൾ ആരോഗ്യം അഭിവൃതിപ്പെടുത്തുക,സേവന സന്നദ്ധ തയുള്ള തലമുറ യെ വാർത്തെടുക്കുക, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കുക എന്നിവയാണ്. JRC യുടെ മോട്ടോ സേവനം ആണ്
JRC യുടെ അടിസ്ഥാനപ്രമാണങ്ങളാണ് ദീനകാരുണ്യം ചേരി ചേരായ്മ, നിഷ്പക്ഷത, സ്വാതന്ത്ര്യം, സന്നദ്ധ സേവനം ഐക്യ മത്യം, സാർവ്വ ലൗകികത എന്നിവ അടിസ്ഥാനമാക്കിയാണ് JRC യുടെ പ്രവർത്തനം നടക്കുന്നത് 1997 ഇൽ jrc കേഡറ്റ് കൾക്ക് പഠന പദ്ധതി നിലവിൽ വന്നത് അനുസരിച്ചു 1998 മുതൽ 8- ആം സ്റ്റാൻഡേർഡ് ഇൽ A level, 9 ഇൽ B level 10 ഇൽ C level എന്നിങ്ങനെ പരീക്ഷ നടത്തുന്നു.50 ഇൽ 25 മാർക്കാണ് പരീക്ഷ വിജയത്തിന് ആവശ്യം. സ്കൂൾ യൂണിറ്റ് നടത്തുന്ന ശുചീകരണം, ജീവകാരുണ്യ പ്രവർത്തനം, സേവനം എന്നിവയിൽ പങ്കെടുത്ത 75 % ഹാജർ നേടിയിരിക്കണം കൂടാതെ jrc സംസ്ഥാന ക്യാമ്പിലോ സെമിനാറിലോ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടണം. C level പരീക്ഷ പാസ്സാവുന്നത് ഉൾപ്പെടെ നിശ്ചിത യോഗ്യത നേടുന്നവർക്ക് ഗ്രെസ് -- ബോണസ് മാർക്കിന് അർഹത നേടുന്നു. 2013-14 അക്കാദമിക വർഷം മുതൽ നമ്മുടെ സ്കൂളിലും JRC യുടെ രണ്ടു യൂണിറ്റ് കൾ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഏകദേശം 140 ലധികം കുട്ടികൾ ഇതിൽ അംഗങ്ങൾ ആണ്