വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ലോകരാജ്യങ്ങളിൽ മുന്നിൽ എന്ന് അഹങ്കരിച്ചിരുന്ന അമേരിക്ക ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ മരണനിരക്ക് ഉള്ളതും രോഗം സ്ഥിരീകരിച്ചതുമായ രാജ്യമാണ്. തൊട്ടു പുറകിലായി ഇറ്റലി, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളുമുണ്ട് മരണനിരക്കിലും രോഗ സ്ഥിരീകരണത്തിലും. ഈ രോഗം പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാൻ നഗരത്തിലാണ്. എന്താണ് കൊറോണ വൈറസ്? കോവിഡ് 19 എന്ന വൈറസിൻ്റെ യഥാർത്ഥ ഉത്ഭവസ്ഥാനം ഗവേഷകർക്ക് ഇനിയും കണ്ടെത്താനായിട്ടില്ല. വൈറസ് പങ്കുവയ്ക്കുന്ന അന്താരാഷ്ട്ര പ്ലാറ്റ്ഫോമായ ഗ്ലോബൽ ഇനീഷ്യേറ്റീവ് ഷെയറിങ് ഓൾ ഇൻഫ്ലുവൻസ ഡാറ്റ (Global Initiative Sharing all Influence Data) GISD അഭിപ്രായപ്പെടുന്നത്, ഈ കൊറോണ വൈറസ് ജനിതകഘടനക്ക് 80% സാർസ് വൈറസിനോട് സാമ്യമുണ്ടെന്നാണ് ജനിതകഘടന വിശകലനത്തിൽ നിന്നും കണ്ടെത്തിയ കൊറോണ വൈറസിനോട് സാമ്യമുണ്ടെന്ന് വിദഗ്ധാഭിപ്രായം. വൈറസ് ഒരു ശരീരത്തിൽ പ്രവേശിച്ചാൽ നിലനിൽപ്പിന് ആവശ്യമായ സകലതും ചൂഷണം ചെയ്തു പെരുകി വരുന്നു. ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുമ്പോൾ നോവൽ വൈറസ് ആകുന്നു. ഈ വൈറസ് എങ്ങനെയാണ് പകരുന്നത്, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന ശ്രവങ്ങളിൽ വൈറസുകൾ ഉണ്ടായിരിക്കും ഇവ വായുവിലൂടെ എത്തുകയും ചെയ്യുന്നു. വൈറസ് ബാധ തന്നെ നശിക്കുമ്പോഴും രോഗം പടരാം വൈറസ് രണ്ട് ദിവസം വരെ നശിക്കാതെ നില്ക്കും എന്ന് പറയപ്പെടുന്നു എന്താണ് ലക്ഷണങ്ങൾ ഈ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. സാധാരണ ജലദോഷ പനി പോലെ ശ്വാസകോശ നാ ളത്തെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന തലവേദന പനി ലക്ഷണങ്ങളോടെ തുടങ്ങി ന്യൂമോണിയ ബ്രോങ്കൈറ്റിസ് പോലെയുളള ശ്വാസകോശ രോഗങ്ങൾ ഗുരുതരമാകുമ്പോൾ മരണം വരെ സംഭവിക്കുന്നു. എന്താണ് ചികിത്സാരീതി? ഈ വൈറസിന് കൃത്യമായ പ്രതിരോധ മരുന്നില്ല. ലോകാരോഗ്യസംഘടന നിർദ്ദേശിക്കുന്ന ചികിത്സ പ്രോട്ടോകോൾ പ്രകാരം പകർച്ചപ്പനി നൽകുന്ന ഐവി ഫ്ലൂയിഡ് നൽകൽ, ആൻറിബയോട്ടിക്കുകൾ എന്നിവ നൽകിയാൽ ചെയ്യൽ തീവ്ര പരിചരണ പരിചരണം നൽകി, സപ്പോർട്ട് നൽകൽ ഇനി എന്താണ് നമ്മുടെ അവസ്ഥ? ജീവിതശൈലി രോഗങ്ങൾ ആണ് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മലയാളികൾ പ്രതിരോധശേഷി വളരെ കുറവാണ്. അതിനാൽ പെട്ടെന്ന് പകർച്ചവ്യാധികൾക്ക് അടിമപ്പെടാനുള്ള സാഹചര്യമുണ്ട് അതിനാൽ നാം സ്വീകരിക്കേണ്ട മുൻകരുതലുകൾ പരിസരശുചിത്വം വ്യക്തിശുചിത്വം സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡിലും വൃത്തിയായി കഴുകുക തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് മൂടുക മാസ്ക് ധരിക്കുക എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം