വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം
മനുഷ്യൻ എന്ന ജീവി വർഗ്ഗം ലോകത്ത് ഉണ്ടാവണമെന്ന് യാതൊരു നിർബന്ധവും പ്രകൃതിയില്ല. മനുഷ്യനും മറ്റു ജീവി വർഗ്ഗങ്ങൾക്കും പ്രകൃതിയുടെ നിലനിൽപ്പ് അനിവാര്യമാണെന്ന് എന്ന പ്രകൃതി നമ്മെ നിരന്തരം ബോധ്യപ്പെടുത്തുന്നു. ഇതിനൊരു ഒരു ഉത്തമ ഉദാഹരണമാണ് ഈ കൊറോണക്കാലം. ഒരു ജനസമൂഹത്തിന്റെ ജീവിതനിലവാരം ആരോഗ്യം സമ്പത്ത് എന്നിവ അവിടത്തെ പരിസ്ഥിതിയുടെ നിലവാരം ഉറപ്പുവരുത്തിയാണ് തീരുമാനിക്കേണ്ടത്. പരിതസ്ഥിതി സംരക്ഷണത്തെപ്പറ്റി ഗൗരവകരമായ ബോധം ദം ഉണ്ടാകാതെ ഇനി അങ്ങോട്ട് മുന്നേറാൻ ആകില്ല ഇല്ല എന്നതിൻറെ നേർചിത്രങ്ങളാണ് ദിനംപ്രതി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. പ്രകൃതി അതിൻറെ നൈസർഗികത തിരിച്ചുപിടിക്കുന്നതിൻ തെളിവുകൾ ലോകത്തിൻറെ വിവിധഭാഗങ്ങളിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. പുഴകളും ആറുകളും കായലുകളും മറ്റു ജലസ്രോതസ്സുകളും മാലിനമുക്തമാകുന്നു. വ്യവസായശാലകളിൽ നിന്നും വാഹനങ്ങളിൽ നിന്നും നിയന്ത്രണാതീതമായി പ്രവഹിക്കുന്ന പുക ലോക് ഡൗൺ പശ്ചാത്തലത്തൽ തെരുവോരങ്ങളിൽ നിന്നും വൻനഗരങ്ങളിൽ നിന്നും വിട്ടു മാറിയതോടെ വായുമലിനീകരണത്തിൻ തോത് ഗണ്യമായി കുറഞ്ഞിരിക്കുന്നു. യമുനയും ഗംഗയും ദശാബ്ദങ്ങൾക്കപ്പുറം തെളിഞ്ഞ് ഒഴുകുന്നു. ഓസോൺ പാളികളുണ്ടായ വിള്ളലുകൾ പലയിടങ്ങളിലും അടഞ്ഞു വരുന്ന വാർത്തകളും നാം കാണുകയുണ്ടായി. മാലിന്യമുക്തമായതും വിഷമുക്തമായതുമായ ഭക്ഷണശീലങ്ങൾ ഉണ്ടാക്കിയ എടുക്കേണ്ടതിൻ ആവശ്യകതയുടെ അനിവാര്യത കൂടി ഈ അവസരത്തിൽ നമുക്ക് ബോധ്യപ്പെടുകയാണ്. പഴങ്ങളും പച്ചക്കറികളും മേടിക്കാനായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നമ്മൾ ഭക്ഷ്യ സാധനങ്ങൾ നേടേണ്ടതിൻറെ ആവശ്യകത ശരിക്കും മനസ്സിലാക്കിയത് കോവിഡിൻറെ പശ്ചാത്തലത്തിലാണ്. നമുക്ക് ആവശ്യമായ പച്ചക്കറികളും മറ്റും ഭക്ഷ്യവസ്തുക്കളും എല്ലാം വീടുകളിലും ഉൽപ്പാദിപ്പിക്കാൻ നമ്മളെല്ലാവരും തയ്യാറായി പറ്റൂ. അതുമാത്രമാണ് രോഗാതുരമായ നമ്മുടെ ജനതയെ രോക മുക്തമാക്കാൻ ഉള്ള മാർഗ്ഗം. മാലിന്യസംസ്കരണം പരിസ്ഥിതിയുടെ സംരക്ഷണത്തിന് അനിവാര്യമാണ് നമുക്കെല്ലാവർക്കും അറിയാം. മാലിന്യ സംസ്കരണ രംഗത്ത് നമ്മൾ ഇനിയും ഒരുപാട് പുരോഗതി പ്രാപിച്ക്കേണ്ടതുണ്ട്. സ്വന്തം മാലിന്യം സ്വന്തം ഉത്തരവാദിത്വമായി കണ്ടു അത് പ്രകൃതി സൗഹൃദമായി സംസ്കരിക്കാം. ഇതിനുള്ള നടപടികൾ നമ്മൾ കോവിഡാനന്തര കാലത്ത് മുന്നോട്ടു കൊണ്ടുപോയേ പറ്റു. വ്യക്തി ശുചിത്വം പോലെ തന്നെ പരിസരശുചിത്വവും പ്രധാനമാണ്.പല ജലജന്യരോഗങ്ങളും വൈറസ് രോഗങ്ങളും പകരാൻ കാരണം ശുചിത്വമില്ലായ്മയാണ്. പൊതു സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ അത് ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്വമായി കാണുന്ന ഒരു സംസ്കാരം നമ്മളിൽ ഇതുവരെ രൂപപ്പെട്ടു കാണുന്നില്ല. ഈ സംസ്കാരം വിദ്യാലയങ്ങളിൽ വളർത്തിയെടുക്കാനുള്ള മാർഗങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണം നമ്മുടേതുപോലുള്ള പരിസ്ഥിതി ദുർബല മേഖലയ്ക്ക് തികച്ചും അപകടമാണ്. കായൽ കയ്യേറ്റങ്ങളും കുന്നുകൾ ഇടിച്ചു നിരത്തുന്നതും പാറ ഖനനം ഉൾപ്പെടുത്തിയുള്ള ഉള്ള അനിയന്ത്രിതമായ മനുഷ്യൻ ചെയ്യുന്ന ഇന്ന് ഈ നീച പ്രവർത്തികൾ നമ്മളെ കൊണ്ടുപോയി എത്തിക്കുന്നത് പ്രളയവും ഉരുൾപൊട്ടലും പോലുള്ള പ്രകൃതി ദുരന്തങ്ങളിലേക്ക്. അതിനാൽ ജീവിതരീതികളും വികസന കാഴ്ചപ്പാടുകളും മാറ്റിയേ പറ്റൂ. കൊറോണയുടെ പശ്ചാത്തലത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ നമ്മൾ ഊർജിതമാക്കിയിട്ടുണ്ട്. മഹാമാരികൾക്കെതിരെ ഫലപ്രദമായ മരുന്നുകൾ ഇതുവരെ അവരെ കണ്ടു പിടിക്കാത്ത സാഹചര്യത്തിൽ രോഗം പകരാതെ നോക്കുക എന്നത് മാത്രമാണ് മാർഗം. സുരക്ഷിതമായ അകലം പാലിക്കുക. സാമൂഹിക ഇടപെടലുകൾ ഒഴിവാക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പ് കൊണ്ടും ഹാൻഡ് സാനിറ്റസർ കൊണ്ടോ കഴുകുക. അൻബത് ശതമാനത്തിനു മുകളിൽ ഇതിൽ ആൽക്കഹോൾ കണ്ടൻറ് അടങ്ങിയത് ഉപയോഗിക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക. ഗവൺമെൻറിൻറെയും ലോകാരോഗ്യ സംഘടനയുടെയും മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക. ഇതെല്ലാം രോഗം വരുമ്പോൾ മാത്രമല്ല അല്ല നമ്മുടെ ജീവിതശൈലി കൂടി ആക്കേണ്ട കാര്യങ്ങളാണ്. ഈ കാലത്ത് വരുമാന മാർഗങ്ങൾ നഷ്ടപ്പെട്ട് കഴിയുന്നവരെയും അരക്ഷണരായി കഴിയുന്നവരെയും യും കഴിയുന്നവരെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ കൈപിടിച്ചുയർത്തി ഒരു കൊറോണാനംഞര കാലഘട്ടത്തിലേക്ക് നമുക്ക് ചുവടു വയ്ക്കാം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം