വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/മറ്റ്ക്ലബ്ബുകൾ-17
വിദ്യാലയ മഹാസഭ
അംബികോദയം വിദ്യാലയ സംസ്കൃത സഭ. അംബികോദയത്തിലെ സംസ്കൃതം പഠിക്കുന്ന വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് അംബികോദയം വിദ്യാലയ സംസ്കൃതസഭ. സംസ്കൃത ഭാഷയുടെ മഹത്വം കുട്ടികളിലേയ്ക്കെത്തിക്കുക, ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുക, ലളിതമായ രീതിയിൽ ഭാഷ കൈകാര്യം ചെയ്യാൻ പരിശീലിപ്പിക്കുക തുടങ്ങിയവയാണ് വിദ്യാലയ സംസ്കൃത സഭയുടെ പ്രധാന ലക്ഷ്യങ്ങൾ. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30 മുതൽ 2 മണി വരെ സംസ്കൃതം കഥാരചന, കവിതാ രചന, സമസ്യാപൂരണം , പ്രശ്നോത്തരി എന്നിവയുടെ പരിശീലനം നടക്കുന്നു. കൂടാതെ അക്ഷര ശ്ലോകം , സംസ്കൃതം പദ്യം ചൊല്ലൽ ,സംസ്കൃതം പ്രഭാഷണം ,ഗാനാലാപനം ,പാഠകം ,വന്ദേ മാതരം ,സംസ്കൃതം സംഘഗാനം തുടങ്ങി നിരവധി പരിപാടികളുടെ പരിശീലനവും നടത്തപ്പെടുന്നു .സംസ്കൃതം ആദ്യമായി പഠിക്കുന്ന വിദ്യാർത്ഥികൾക്കും , പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും പ്രത്യേക പരിശീലനം നൽകുന്നുണ്ട് . നിരന്തരമായ പരിശീലനത്തിലൂടെ സംസ്ഥാന തലത്തിലെ സംസ്കൃതോത്സവത്തിൽ ഉന്നത വിജയം നേടാൻ അംബികോദയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട് .