വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/വനസംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
വനസംരക്ഷണം

പ്രകൃതിയെ നിലനിർത്തുന്നതിൽ വനങ്ങൾക്ക് സുപ്രധാനമായ പങ്കുണ്ട്.വനങ്ങൾ നമ്മുടെ സമ്പത്താണ്.അത് സംരക്ഷിച്ച് നിലനിർത്തേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.ആദിമ മനുഷ്യന്റെ തുടക്കം തന്നെ കാടുകളിലാണ്.ആത്മീയമായ ബന്ധവും നമുക്ക് കാടുമായി ഉണ്ട്.അതിനുദാഹരണമാണ് നമ്മുടെ കാവുകൾ.
ജനങ്ങൾ വർദ്ധിച്ചപ്പോൾ കാട് വെട്ടിത്തെളിച്ച് നമ്മൾ നാടാക്കി മാറ്റി.വന്യജീവികളുടെ വംശനാശത്തിനും അമൂല്യമായ പല വൃക്ഷസമ്പത്തും ഇതിലൂടെ നശിച്ചു.വനം നമ്മൾ കൈയ്യേറിയപ്പോൾ വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങാൻ തുടങ്ങി.ഇത് നമ്മുടെ ജീവനാപത്താണ്.

കാർത്തിക എസ്സ്
9 എ വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം