വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/ഒത്തു പിടിച്ചാൽ മലയും പോരും
ഒത്തു പിടിച്ചാൽ മലയും പോരും
ഒരു വേനൽക്കാലം കൂടി വരവായി.സ്കൂൾ അടച്ചപ്പോൾ ഞാനും കൂട്ടുകാരും ചേർന്ന് ഒരു യാത്ര പോകാൻ തീരുമാനിച്ചു.അങ്ങനെ ഒരു ദിവസം രാവിലെ ഞങ്ങൾ കാറിൽ യാത്ര തിരിച്ചു.യാത്രയ്ക്കിടയിൽ എന്റെ കൂട്ടുകാരി അമ്മു കുറെ കുരങ്ങൻമാരെ കണ്ടു.കാറിൽ നിന്നിറങ്ങി ഞങ്ങൾ ഫോട്ടോ എടുക്കാൻ തുടങ്ങി.അപ്പോഴാണ് അമ്മുവിന്റെ കണ്ണിൽ അത് പെട്ടത്,തൊട്ടപ്പുറത്തെ പുഴക്കടവിൽ ആരോ മാലിന്യങ്ങൾ കൊണ്ടിടുന്നു.ആ പുഴയ്ക്കരികിൽ ഒരു വീട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഞാനും
കൂട്ടുകാരും ആ വീട്ടിലേക്ക് പോയി.അവിടെ ഒരു അമ്മൂമ്മ ഒറ്റയ്ക്കായിരുന്നു താമസം.ആ അമ്മൂമ്മ ഞങ്ങളോട് സംസാരിച്ചു.ആ പുഴയെക്കുറിച്ച് പഴയ കാര്യങ്ങൾ അമ്മൂമ്മ പറഞ്ഞു.പണ്ട് എല്ലാവരും കുളിക്കുകയും കളിയ്ക്കുകയുമൊക്കെ ചെയ്തിരുന്നത് ഈ പുഴയിലായിരുന്നു.കാലം ആകെ മാറി. ഇന്ന് ആർക്കും പുഴയെ വേണ്ട.എല്ലാവരും മാലിന്യങ്ങൾ വലിച്ചെറിയാൻ വേണ്ടി മാത്രമാണ് ഇവിടേക്ക് വരുന്നത്.ഇപ്പോൾ പുഴയുടെ അവസ്ഥ കണ്ടില്ലേ....ആകെ മാലിന്യങ്ങൾ.....മീനുകൾ ചത്തുപൊങ്ങി..പായലും കുളവാഴയും പിടിച്ച് പുഴയ്ക്ക് ഒഴുക്കില്ലാതായി.അമ്മൂമ്മ കണ്ണുകൾ തുടച്ചു....അപ്പോൾ അമ്മു പറഞ്ഞു
അമ്മൂമ്മ വിഷമിക്കണ്ട....ഞങ്ങളുടെ സ്കൂളിൽ "പരിസ്ഥിതി" എന്ന പേരിൽ ഒരു ക്ലബ്ബ് തുടങ്ങിയിട്ടുണ്ട്.ഈ പുഴയെ തെളിനീരൊഴുകുന്ന പഴയ പുഴയാക്കി
ഞങ്ങൾ തരും.അമ്മൂമ്മയ്ക്ക് വാക്കും കൊടുത്ത് ഞങ്ങൾ യാത്ര തിരിച്ചു.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ