വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്യം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്യം രോഗപ്രതിരോധം

                         ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രധാനവുമുള്ള വിഷയം താനെയാണിത്. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വിടും പരിസരവും ഒരുപോലെ സൂക്ഷിക്കണം. ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്. നാം നടന്നു വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകികിടക്കുന്ന്ണ്ട്. നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമാകുന്നുണ്ട്. അങ്ങനെ പലതരം രോഗങ്ങൾക് അടിമപ്പെട്ട് ജീവിതം ഹോമിച്ചു തീർക്കേണ്ട അവസ്ഥയാണ് ആധുനിക ജനതയ്ക്കുള്ളത്. ഇതിൽ നിന്നും ഒരു മോചനം ഉണ്ടാകണമെങ്കിൽ നാം ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയേ തിരു. ചെറുപ്പം തൊട്ടേ കുട്ടികൾ ശുചിത്വത്തെ കുറിച്ച് ബോധവാന്മാരായിരിക്കണം. (ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം) എന്നാണല്ലോ ചൊല്ല് അതുകൊണ്ടുതന്നെ നാം ചെറുപ്പം തൊട്ട് ശുചിത്വ ശീലമുള്ളവരായിരിക്കണം. നാം ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക. നഖം വൃത്തിയാക്കുക. മുടി വെട്ടുക. ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകുക. അലക്കി അയൺ ചെയ്ത വസ്ത്രങ്ങൾ ധരിക്കുക. ഇതൊക്കെയാണ് വ്യക്തിശുചിത്വം ഭാഗമാകുന്നത്. നാം നമ്മുടെ വീടും പരിസരവും അടിച്ചു വാരി വൃത്തിയാക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുപ്പികൾ എന്നിവ വലിച്ചെറിയാതെ ഇരിക്കുക. മാലിന്യ ജലം കെട്ടിക്കിടക്കാതെ ഇരിക്കുവാൻ ശ്രദ്ധിക്കുക. അനാവശ്യമായി വളർന്നുവരുന്ന കാടുകൾ വെട്ടി തെളിയിക്കുക. എങ്ങനെ നമുക്ക് പരിസര ശുചിത്വം  പാലിക്കുന്നതാണ്. ഓരോ വ്യക്തിയുടെയും വ്യക്തിത്വം വിലയിരുത്തുമ്പോൾ തന്നെ അവരുടെ ശുചിത്വത്തെ തന്നെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ടുതന്നെ നമുക്ക് നല്ല ജീവധന്യരുടെ  ഭാഗമാകാം    

ADINATH MK
4B വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം