വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ലോകത്തെ മുഴുവൻ ഭീതിയിലാക്കിയ ഒരു മഹാരോഗമാണ് കൊറോണ. ചൈനയിലെ വുഹാൻ എന്ന പട്ടണമാണ് .കൊറോണയുടെ ഉത്ഭവസ്ഥലം. ഏറ്റവും കൂടുതൽ ഈ രോഗം പടർന്നു പിടിച്ച് ജനങ്ങളുടെ ജീവൻ എടുത്തത് അമേരിക്കയിലാണ്. നമ്മുടെ രാജ്യത്ത് ഈ രോഗം മൂലം 488 പേരുടെ ജീവൻ പൊലിഞ്ഞു പോവുകയും ചെയ്തു. ലോകത്തെ വിറപ്പിച്ച ഈ വൈറസ് കാരണം നമ്മുടെ രാജ്യത്തെ ജനങ്ങൾ മുഴുവൻ ലോക്ക് ഡൗണിലാണ്. ഇതു കാരണം പരീക്ഷകൾ വരെ മാറ്റി വെച്ചു. നാം ഇപ്പോൾ വളരെ ഭയത്തിലാണ്. ഇപ്പോൾ ലോകത്ത് മരണം 1,58,885 കടന്നു. 23,12,058 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. അമേരിക്ക, ഇറ്റലി, ഫ്രാൻസ്, ജർമനി, ഇംഗ്ലണ്ട്, ചൈന, കാനഡ, പാകിസ്താൻ, യു.എ.ഇ, ഖത്തർ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്ന് ജനങ്ങൾ വിടവാങ്ങി. രോഗികളുടെ എണ്ണം ഇപ്പോഴും കൂടി കൊണ്ടിരിക്കുകയാണ്. കേരളത്തിലും ഈ രോഗം വന്നു ചേർന്നു. ഈ കോവിഡ് കാലത്ത് കൊടിയ ചൂടിൽ വിശ്രമമില്ലാതെ അധ്വാനിക്കുകയാണ് പോലീസുകാർ. ലോക്ക് ഡൗണിൻ്റെ ആദ്യദിനങ്ങളിൽ പുറത്തിറങ്ങരുതെന്ന് പോലീസുകാർ ഉപദേശിച്ചു. എന്നിട്ടും ഇതൊക്കെ നമുക്ക് ബാധകമല്ല എന്നു വിചാരിച്ച് കുറേ ആളുകൾ പോലീസിനെ എതിർത്ത് പുറത്തിറങ്ങി. പോലീസുകാർ അവരെ ആട്ടിയോടിച്ചു. പിന്നീട് സഹികെട്ടപ്പോൾ അവരുടെ നേർക്ക് നടപടികളും പരിശോധനയും കർശനമാക്കി. പോലീസുകാർക്ക് എടുക്കേണ്ടി വന്നു. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി കേന്ദ്ര സർക്കാർ സൗജന്യ റേഷൻ വരെ അനുവദിച്ചു. പിറന്നാൾ തുടങ്ങി കല്ല്യാണം വരെ നിർത്തിവച്ചു. മരണാനന്തന ചടങ്ങുകളും മറ്റ് വിവാഹ ചടങ്ങുകളും നിർത്തിവച്ചു.ഈ സമയങ്ങളിൽ ആരോഗ്യ വിദഗ്ധർ ഇതിനെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചിരുന്നു. കോവിഡ്തലച്ചോറിനെ ബാധിക്കുമെന്ന് അവർ കണ്ടെത്തി.സ്പെയിനിൽ ഇതോടെ 20,000 മരണവും യു.എസിൽ 38,244 മരണവും കടന്നു.ലോകം മുഴുവനും കോവിഡിനെ എതിർക്കാനുള്ള തയാറെടുപ്പുകൾ' നടത്തുകയാണ്. ലോകത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംഖ്യ കുത്തനെ കൂടുകയല്ലാതെ ഒട്ടും കുറയുന്നില്ല.വിഷുത്തലേന്ന് നിറഞ്ഞു കവിയുന്ന നഗരത്തിന് ഈ വർഷം ആളൊഴിഞ്ഞ വീഥികൾ .കോവിഡ് 19 അക്ഷരാർഥത്തിൽ ആഘോഷങ്ങളിൽ നിന്നു പോലും ജനങ്ങളെ മാറ്റിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു.ആളനക്കം പോലും ഇല്ല .വിഷുവിൻ്റെ ആരവങ്ങളും ആർഭാടങ്ങളും ഒന്നും ഇല്ല. നിരീക്ഷണത്തിലും ഐസൊലേഷൻ വാർഡിലും കിടക്കുന്ന ആളുകളുടെ എണ്ണം കൂടിക്കൂടി വരുകയാണ്.നമ്മുടെ കേരളത്തിൽ നിർമാണ തൊഴിലാളികളായി ഇതര സംസ്ഥാനക്കാർ ഉണ്ടായിരുന്നു. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് അവർ അതിർത്തിയിൽ കുടുങ്ങിപ്പോയി. നിപയെയും പ്രളയത്തെയും നാം അതിജീവിച്ചതുപ്പോലെ ഇന മഹാമാരിയെയും തുരത്താൻ നമുക്ക് ഒന്നായി പ്രാർഥിക്കാം. ഈ കൊറോണ കാലത്ത് വീട്ടിലിരിക്കാം. നമുക്ക് ഒന്നാകാം.


സിവ്യ സിജു
6E വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം