വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/ഈച്ചയും കൂട്ടുകാരും

Schoolwiki സംരംഭത്തിൽ നിന്ന്
ഈച്ചയും കൂട്ടുകാരും

ഒരു ദിവസം ഈച്ച യും കൂട്ടുകാരും ഭക്ഷണം തേടി പുറത്തേക്കിറങ്ങി. അവർ പറന്ന് മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലത്തു പോയി. അവിടെയുള്ള മാലിന്യത്തിലെല്ലാം പോയി ഇരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി. ഈച്ച കൂട്ടത്തിലെ മുതിർന്ന ഈച്ച പറഞ്ഞു വാ നമുക്ക് മണിക്കുട്ടിയുടെ വീട്ടിലേക്ക് പോകാം. അവിടെ ആഹാരങ്ങളെല്ലാം തുറന്നു വച്ചിട്ടുണ്ടാകും. അവിടെ നിന്നും നല്ല ഭക്ഷണം കഴിക്കാം. അവർ നേരെ മണിക്കുട്ടിയുടെ വീട്ടിലേക്ക് പറന്നു. അവിടെ എത്തിയ അവർ കണ്ടത് ആഹാരങ്ങളെല്ലാം അടച്ചു വെച്ചിരിക്കുന്നു. അപ്പോഴാണ് അടുത്ത മുറിയിൽ നിന്നും മണിക്കുട്ടി കൂട്ടുകാരോട് പറയുന്നത് കേട്ടത് എനിക്ക് വയറിളക്കം വന്നു ഡോക്ടറിനെ കാണിച്ചപ്പോൾ പറഞ്ഞത് തുറന്നു വച്ച ആഹാരം കഴിച്ചത് കൊണ്ടാണ് അസുഖം വന്നത്. ഡോക്ടർ കുറച്ചു കാര്യങ്ങൾ കൂടി മണിക്കുട്ടിക്ക് പറഞ്ഞു കൊടുത്തു ആഴ്ച യിൽ ഒരിക്കൽ നഖം മുറിക്കണം, ഭക്ഷണത്തി നു മുൻപും പിൻപും കൈ കഴുകണം, തുറന്നു വച്ച ആഹാരം കഴിക്കരുത്, രണ്ടു നേരം കുളിക്കണം, വീടും പരിസരവും വൃത്തി യാക്കണം. ഇതൊക്കെ ചെയ്താൽ ഒരു രോഗവും നമ്മെ പിടി കൂടില്ല. ഇതു കേട്ട ഈച്ച യും കൂട്ടുകാരും പിന്നെ ആ വഴി വന്നതേയില്ല.

സപ്ത സുജിത്
2 വലിയന്നൂർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ