വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/തിരിച്ചുവരവിന്റെ ഒരുനാൾ

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചുവരവിന്റെ ഒരുനാൾ


ഇനിയും തിരിച്ചു വരുമോ ആ പോയ കാലം
ഇനിയും തിരിച്ചു വരുമോ ആ നല്ല കാലം
ഇരുളിന്റെ നിറമാർന്ന വഴിയിലൂടെ തപ്പി
തടഞ്ഞും തിരഞ്ഞും നടക്കുന്ന മനുഷ്യർ
എന്തുകൊണ്ടേ അറിഞ്ഞിടുന്നില്ല പോയ
കാലത്തിൻ ശുചിത്വവുംവൃത്തിയും.
നമ്മുടെ ഈ ലോകത്തിൽ മാനുഷ്യർ
വെടിപ്പില്ലാതെ വഴിയോരങ്ങളിലും
പാതകളിലും വലിച്ചെറിയുന്നു മാലിന്യങ്ങളും
ചവറു കൂമ്പാരങ്ങളും. പണ്ടൊക്കെ
നടക്കുമീ സുന്ദരമാം പാതയിൽ
ഇന്നൊക്കെ മാലിന്യങ്ങളാൽ
നടക്കാൻ കഴിഞ്ഞീടുന്നില്ല.
ഇതൊക്കെ മനുഷ്യർ മനസ്സിലാക്കുന്ന
കാലങ്ങൾ ഇനിയും ഇനിയും
 ഒരുനാൾ ഈ ഭൂമിയിൽ വന്നെത്തും


 

ഐശ്വര്യ ജയൻ
7 B വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത