വട്ടിപ്രം യുപിഎസ്/അക്ഷരവൃക്ഷം/എൻ്റെ ആദ്യത്തെ പാഠശാല

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ആദ്യത്തെ പാഠശാല

ഹരിശ്രീ കുറിച്ച നാൾ മുതൽ ഞാൻ
അക്ഷരം പാടി പഠിച്ച കാലം
അങ്കണവാടിയിൽ പോയനേരം
പാട്ടുകൾ പാടി പഠിച്ചിരുന്നു
പുത്തനുടുപ്പും ബാഗുമെടുത്ത്
സ്കൂളിന്റെ മുറ്റത്ത് വന്ന നേരം
ഒരു പാട് കൂട്ടുകാർക്കൊത്ത് ഞങ്ങൾ
പഠിച്ചും കളിച്ചും വളർന്ന കാലം
ഓർമ്മയിൽ വന്ന് നിറയുന്നു, ഞങ്ങൾ
കുസൃതികൾ ഒപ്പിച്ച പഠനകാലം
ടീച്ചറിൻ സ്നേഹവും ശിക്ഷയും
ഏറ്റു ഞാൻ സ്കൂളിന്റെ താരമായി വളർന്നു വന്നു
ഇനിയും എനിക്കേറെ ദൂരം നടക്കണം
എന്റെ സ്വപ്നത്തിൻ തീരത്ത് എത്തിടുവാൻ

ആദിനാഥ് സി. കെ
7 A വട്ടിപ്രം യു.പി.സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത