ഹരിശ്രീ കുറിച്ച നാൾ മുതൽ ഞാൻ
അക്ഷരം പാടി പഠിച്ച കാലം
അങ്കണവാടിയിൽ പോയനേരം
പാട്ടുകൾ പാടി പഠിച്ചിരുന്നു
പുത്തനുടുപ്പും ബാഗുമെടുത്ത്
സ്കൂളിന്റെ മുറ്റത്ത് വന്ന നേരം
ഒരു പാട് കൂട്ടുകാർക്കൊത്ത് ഞങ്ങൾ
പഠിച്ചും കളിച്ചും വളർന്ന കാലം
ഓർമ്മയിൽ വന്ന് നിറയുന്നു, ഞങ്ങൾ
കുസൃതികൾ ഒപ്പിച്ച പഠനകാലം
ടീച്ചറിൻ സ്നേഹവും ശിക്ഷയും
ഏറ്റു ഞാൻ സ്കൂളിന്റെ താരമായി വളർന്നു വന്നു
ഇനിയും എനിക്കേറെ ദൂരം നടക്കണം
എന്റെ സ്വപ്നത്തിൻ തീരത്ത് എത്തിടുവാൻ