ലിറ്റിൽഫ്ലവർ കോൺവെന്റ് സ്കൂൾ വെള്ളായണി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
എന്താണ് പരിസ്ഥിതിയെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ മറുപടി നൽകുക അത്ര എളുപ്പമല്ല. പല ഘടകങ്ങളും ഉള്കൊള്ളുന്നതാണ് പരിസ്ഥിതി. നമ്മുടെ വീടും പറമ്പും നാം ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, വസിക്കുന്ന പ്രദേശം, ഉപയോഗിക്കുന്ന വാഹനം, സഹവസിക്കുന്ന ജനങ്ങൾ, കടൽ, കായൽ, പുഴകൾ, പാതകൾ, പർവതങ്ങൾ, കാടുകൾ തുടങ്ങി സമൂഹം ഒന്നിച്ചനുഭവിക്കുന്ന എല്ലാം പരിസ്തിയുടെയും തദ്വാര ഈ ഭൂമിയുടെത്തന്നേയും നിലനിൽപ്പ് അപകടത്തിലായിക്കൊണ്ടിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് സവിശേഷതകളുണ്ട്. സാക്ഷരതയുടെയും, ആരോഗ്യത്തിന്റെയും, വൃത്തിയുടേയുമൊക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളെക്കാൾ മുൻപന്തിയിലാണ്. നിർഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം വളരെ പിറകിലാണ്. സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷയിച്ചു സ്വാർത്ഥതയുടെ പര്യായമായികികൊണ്ടിരിക്കുന്ന മലയാളനാടിന്റെ പോക്ക് അപകടത്തിലാണ് കഴിച്ച ആഹാരത്തിന്റെയും മൽസ്യമാംസാദികളുടെയും അവശിഷ്ടങ്ങൾ തുടങ്ങി നിത്യയവും ഒരു അടുക്കളയിൽ തന്നെ ധാരാളം മാലിന്യങ്ങൾ ഉണ്ടാകുന്നു. ഈ മാലിന്യങ്ങളൊക്കെയും നാം സാധാരണ പറമ്പിലേക്ക് വലിച്ചെറിയുകയാണ് പതിവ്. അത് അവിടെകിടന്നു ചീനളിന്നു കാക്കയും മറ്റും കൊണ്ടിട്ട് അനാരോഗ്യ പ്രേശ്നങ്ങൾ സൃഷ്ടിക്കുന്നത് നാം പതിവായിക്കാണുന്ന കാഴ്ച്ചയാണ്. മോർണിംഗ് വാക്കിന് പോകുന്ന ആളുകൾ പൊതികെട്ടിയ അടുക്കള മാലിന്യം റോഡരികിൽ ആരും കാണാതെ വലിച്ചെറിയുന്ന പ്രവണത കണ്ടുവരുന്നു. നമ്മുടെപഴയ തലമുറ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ കാത്തുസൂക്ഷിച്ചതുകൊണ്ടാണ് ഇപ്പോഴും നമ്മൾ ഈ രീതിയിൽ പോകുന്നത്. പക്ഷെ അതിനു ശേഷമുള്ള തലമുറകൾ പരിസ്ഥിതിക്ക് അൽപ്പം പോലും പ്രാധാന്യം കൽപ്പിച്ചില്ല. നമ്മുടെ വനങ്ങളും, കണ്ടൽകാടുകളും, കാവുകളും വെട്ടി നശിപ്പിക്കുകയും അവിടെ വസിച്ചിരുന്ന ജീവജാലങ്ങൾക്ക് നാശം സംഭവിക്കുകയും ചെയ്തു. ഫ്ലാറ്റുകളും കോൺക്രീറ്റ് കെട്ടിടങ്ങളും ആകാശംമുട്ടെ പണിതുയർത്തി. ഇതിന്റെ ഫലം നാം അനുഭവിച്ചത് എങ്ങനെയെന്നറിയില്ലേ? പ്രളയവും പേമാരിയും ഉരുൾപൊട്ടലും. കെട്ടിപ്പൊക്കിയ കോൺക്രീറ്റ് സൗധങ്ങൾ എല്ലാം തന്നെ ഒരുനിമിഷംകൊണ്ട് നിലംപൊത്തി. ഞാൻ ഉൾപ്പടെയുള്ള തലമുറ ഇനി ചെയ്യേണ്ടത് ഇത്രമാത്രം. പഴയതലമുറ നമുക്കായി പരിസ്ഥിതിയെ എങ്ങനെ സംരക്ഷിച്ചോ നാം ഓരോരുത്തരും വരും തലമുറയ്ക്ക് വേണ്ടി പ്രവർത്തിക്കുക. ഇപ്പോൾ നാം അനുഭവിക്കുന്ന ഈ മഹാമാരിയിൽ നിന്ന് കരകയറുവാൻ ദൈവത്തോട് പ്രാർത്ഥിച്ചുകൊള്ളുന്നു.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം